കനത്ത മഴയും കാറ്റും: കോട്ടയം നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ മരം വീണ് ഗതാഗതവും വൈദ്യുതിയും മുടങ്ങി; ചുങ്കത്തും ദേവലോകത്തും പാറയ്ക്കൽ കടവിലും ഇല്ലിക്കലും റോഡ് ഗതാഗതം തടസപ്പെട്ടു

കോട്ടയം: കനത്ത മഴയിലും കാറ്റിലും കോട്ടയം നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തു. കോട്ടയം ചുങ്കം ചാലുകുന്നിൽ ദേശാഭിമാനിയ്ക്കു മുന്നിലാണ് മരം വീണത്. ദേശാഭിമാനിയുടെ സമീപത്തെ വളവിൽ മരം മറിഞ്ഞു വീണു. കനത്ത കാറ്റിലാണ് മരം കടപുഴകി വീണത്. ഇത് കൂടാതെ കോട്ടയം പാറയ്ക്കൽ കടവിൽ റോഡിനു നടുവിൽ മരം വീണ് വൈദ്യുതി പോസ്റ്റ് തകർന്നു.

Advertisements

ഇത് കൂടാതെ ഇവിടെ ഗതാഗതവും തടസപ്പെട്ടു. കഞ്ഞിക്കുഴി ദേവലോകം റോഡിൽ ദേവലോകത്തിനു സമീപം മരം മറിഞ്ഞു വീണ് റോഡിൽ ഗതാഗത തടസം ഉണ്ടായി. തേക്ക് മരമാണ് റോഡിനു കുറുകെ മറിഞ്ഞു വീണത്. വലിയ വാഹനങ്ങൾക്ക് കടന്നു പോകാനാവാത്ത രീതിയിലുള്ള ഗതാഗത തടസം ഉണ്ടായി. ഇത് കൂടാതെ തിരുവാതുക്കൽ ഇല്ലിക്കൽ റോഡിൽ വേളൂർ ഭാഗത്ത് മരം വീണ് റോഡ് ഗതാഗതവും തടസപ്പെട്ടു. കോട്ടയം നഗരമധ്യത്തിൽ വിവിധ സ്ഥാപനങ്ങളുടെ ബോർഡുകൾ അടക്കം മറിഞ്ഞു വീണു. ടി ബിയുടെ വളവിൽ കനത്ത കാറ്റിൽ മരച്ചില്ലകൾ ഒടിഞ്ഞു വീണു. ഇതും നേരിയ ഗതാഗത തടസത്തിന് ഇടയാക്കി.

Hot Topics

Related Articles