കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 30 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ  ഈ സ്ഥലങ്ങളിൽ മാർച്ച് 30 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൊന്മല, അമ്പൂരം, ആശാൻ പാലം എന്നീ പ്രദേശങ്ങളിൽ രാവിലെ 9-00 മണി മുതൽ വൈകിട്ട് 4-00 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8: 30 മുതൽ 1:00 വരെ വെള്ളിലപ്പള്ളി പാലം ട്രാൻസ്‌ഫോർമറും 1:00  മുതൽ 5:30 വരെ ചിറകണ്ടം, അമനകര ടവർ എന്നി ട്രാൻസ്‌ഫോർമറും. 9:00 മുതൽ 6:00  വരെ പട്ടേട്ട്, ഇടനാട് പാറത്തോട് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പ്ലാമൂട്, പാലത്തിങ്കൽ തോപ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09.00 മുതൽ വൈകുന്നേരം 05.00 വരെ വൈദ്യുതി മുടങ്ങും. 

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ,പഴയ സെമിനാരി,കൊച്ചാന,ചുങ്കം ,ചാലുകുന്ന്,സിഎൻ ഐ ,ചിറയിൽ പാടം,അർത്തൂട്ടി , പനയ കഴപ്പ്  , അണ്ണാംകുന്ന് തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ  കാര മൂട്,  ബൂക്കാന, മാവിളങ്ങ് , നിർമ്മിതി ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ പെരിങ്ങാലി ട്രാൻസ്ഫോർമറിൻ്റെ പരിധിയിലും HT ലൈൻ മെയിൻൻ്റെൻസ് വർക് ഉള്ളതിനാൽ നെല്ലാപ്പാറ ട്രാൻസ്ഫോർമറിൻ്റെ പരിധിയിലും  8.30 മുതൽ 5 വരെയും  വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ  പരിധിയിൽ വരുന്ന എസ്ബിഎച്ച്എസ് ഗ്രൗണ്ട് ട്രാൻസ്ഫോർമർ രാവിലെ 09:00 മുതൽ 05:00 മണി വരെ  വൈദ്യുതി മുടങ്ങും. 

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചെട്ടിപ്പടി ,കുരിശുപള്ളി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുകൊട്ടാരം ഭാഗത്ത് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും. 

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്നപുത്തൻചന്ത,മാളികക്കടവ് നമ്പർ:1, നമ്പർ 2കൈതയിൽ കുരിശ്, സ്ലീബാപ്പള്ളി, കാപ്യരുകവല ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.