കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 30 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൊന്മല, അമ്പൂരം, ആശാൻ പാലം എന്നീ പ്രദേശങ്ങളിൽ രാവിലെ 9-00 മണി മുതൽ വൈകിട്ട് 4-00 മണി വരെ വൈദ്യുതി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8: 30 മുതൽ 1:00 വരെ വെള്ളിലപ്പള്ളി പാലം ട്രാൻസ്ഫോർമറും 1:00 മുതൽ 5:30 വരെ ചിറകണ്ടം, അമനകര ടവർ എന്നി ട്രാൻസ്ഫോർമറും. 9:00 മുതൽ 6:00 വരെ പട്ടേട്ട്, ഇടനാട് പാറത്തോട് എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പ്ലാമൂട്, പാലത്തിങ്കൽ തോപ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09.00 മുതൽ വൈകുന്നേരം 05.00 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ,പഴയ സെമിനാരി,കൊച്ചാന,ചുങ്കം ,ചാലുകുന്ന്,സിഎൻ ഐ ,ചിറയിൽ പാടം,അർത്തൂട്ടി , പനയ കഴപ്പ് , അണ്ണാംകുന്ന് തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കാര മൂട്, ബൂക്കാന, മാവിളങ്ങ് , നിർമ്മിതി ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ പെരിങ്ങാലി ട്രാൻസ്ഫോർമറിൻ്റെ പരിധിയിലും HT ലൈൻ മെയിൻൻ്റെൻസ് വർക് ഉള്ളതിനാൽ നെല്ലാപ്പാറ ട്രാൻസ്ഫോർമറിൻ്റെ പരിധിയിലും 8.30 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എസ്ബിഎച്ച്എസ് ഗ്രൗണ്ട് ട്രാൻസ്ഫോർമർ രാവിലെ 09:00 മുതൽ 05:00 മണി വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചെട്ടിപ്പടി ,കുരിശുപള്ളി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുകൊട്ടാരം ഭാഗത്ത് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്നപുത്തൻചന്ത,മാളികക്കടവ് നമ്പർ:1, നമ്പർ 2കൈതയിൽ കുരിശ്, സ്ലീബാപ്പള്ളി, കാപ്യരുകവല ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.