കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് നാല് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് നാല് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തൊടി ഗാർഡൻ , കോട്ടമുറി , ആശാരിമുക്ക് എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ ചേന്നാട് കവല, പെരുന്നിലം റോഡ്, ചിറപ്പാറ, തടവനാൽ ബ്രിഡ്ജ്, മുത്താരം കുന്ന്, തൈപ്പറമ്പ് കോളനി എന്നീ പ്രദേശങ്ങളിൽ 8.30മാ മുതൽ 5ുാ വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഡി സി ബുക്ക്‌സ്, ചെല്ലിയൊഴുക്കം, ശാസ്ത്രി റോഡ് ഭാഗങ്ങളിൽ 9:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കീഴാ റ്റുകുന്നു,തെക്കെപ്പടി,പേരച്ചുവട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുട്ടത്ത്പടി, ചാലച്ചിറ, കല്ലുകടവ്, ലൗലിലാൻഡ്, വൈദ്യരുപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും സെന്റ് മേരീസ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

Hot Topics

Related Articles