കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 11 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള പൂന്തറക്കാവ്, അയ്മനം, പാണ്ഡവം, എന്നീ പ്രദേശങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നിറപറ, തുരുത്തിപള്ളി, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെയും ഉദയ ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കാരിത്താസ് റെയിൽവെഗേറ്റ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.00 വരെ മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ സബ്സ്റ്റേഷൻ മുതൽ ചെമ്മനം പടി, ഗാന്ധിനഗർ ജംഗ്ഷൻ വരെ രണ്ട് മുതൽ 5.30 പിഎം വരെ വൈദ്യുതി മുടങ്ങും
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പണ്ടകശ്ശാലക്കടവ്, വണ്ടിപ്പേട്ട 1, എല്ലുകുഴി, വെട്ടിത്തുരുത്ത് ചർച്ച്, വെട്ടിത്തുരുത്ത് എസ് എൻ ഡി പി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:30 മുതൽ വൈകിട്ട് 06:00 മണി വരെ വൈദ്യുതി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8.30 മുതൽ 5. 30 വരെ ഇടനാട് സ്കൂൾ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.