കൊമ്പന്മാർ നിരന്നു തുടങ്ങി ! ഖത്തർ പൂരത്തിന് കൊടിയേറ്റൂടൻ : ജർമ്മനി ഫ്രാൻസ് ഇംഗ്ലണ്ട് ടീമുകൾ റെഡി

ഖത്തർ ; ലോകം കാൽപന്ത് ചുരുങ്ങുന്ന കാലത്തിന് നവംബർ 20ന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി കളിക്കളത്തിലെ ചടുലനീക്കങ്ങൾക്ക് ഒരുങ്ങിക്കൊമ്പന്മാർ. 

ഖത്തർ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ഗാരത് സൗത്ത്ഗേറ്റ്. 26 അംഗ ടീമിനെയാണ് സൗത്ത്ഗേറ്റ് പ്രഖ്യാപിച്ചത്. ടോട്ടനത്തിൻ്റെ ഹാരി കെയിൻ ഇംഗ്ലണ്ടിനെ നയിക്കും. പ്രീമിയർ ലീഗിലെ പ്രമുഖ താരങ്ങളൊക്കെ ഉൾപ്പെടുന്ന ടീമിന് കിരീടസാധ്യത കല്പിക്കപ്പെടുന്നുണ്ട്. ഇറാൻ, അമേരിക്ക, വെയ്ൽസ് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇംഗ്ലണ്ട് ഉൾപ്പെട്ടിരിക്കുന്നത്. നവംബർ 21ന് ഇറാനുമായാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. 25ന് അമേരിക്കയെയും 29ന് വെയിൽസിനെയും ഇംഗ്ലണ്ട് നേരിടും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജോർഡൻ പിക്ക്ഫോർഡ്, ഹാരി മഗ്വയർ, ട്രെൻഡ് അർനോൾഡ്, ജൂഡ് ബെല്ലിങ്ങ്ഹാം, കെയിൽ വാക്കർ, മേസൻ മൗണ്ട്, കാൽവിൻ ഫിലിപ്സ്, മാർക്കസ് റാഷ്ഫോർഡ്, റഹീം സ്റ്റെർലിങ്ങ്, ബുകായോ സാക, ഫിൽ ഫോഡൻ തുടങ്ങി പ്രമുഖ താരങ്ങളൊക്കെ ടീമിലുണ്ട്. പരുക്കേറ്റ റീസ് ജെയിംസും ബെൻ ചിൽവെലും ടീമിൽ ഉൾപ്പെട്ടില്ല. താമി എബ്രഹാം, ജേഡൻ സാഞ്ചോ എന്നിവരും ടീമിലില്ല.

ഇംഗ്ലണ്ട് ടീം

ഗോൾകീപ്പർമാർ: ജോർഡൻ പിക്‌ഫോർഡ്, ആരോൺ രാംസ്‌ഡേൽ, നിക്ക് പോപ്

പ്രതിരോധനിര: കിരയൻ ട്രിപ്പർ, ട്രെൻഡ് അലക്‌സാണ്ടർ-അർനോൾഡ്, കെയിൽ വാക്കർ, ബെഞ്ചാമിൻ വൈറ്റ്, ഹാരി മഗ്വയർ, ജോൺ സ്റ്റോൺസ്, എറിക് ഡയർ, കോണോർ കോഡി, ലുക് ഷാ

മധ്യനിര: ഡെക്ലൻ റൈസ്, ജൂഡ് ബെല്ലിങ്ങ്ഹാം, കാൽവിൻ ഫിലിപ്‌സ്, ജോർദാൻ ഹെൻഡേർസൺ, കോണർ ഗല്ലാഹർ, മേസൻ മൗണ്ട്

മുന്നേറ്റനിര: ഹാരി കെയിൻ, കാലം വിൽസൺ, മാർക്കസ് റാഷ്ഫോർഡ്, റഹീം സ്റ്റെർലിങ്ങ്, ബുകായോ സാക, ഫിൽ ഫോഡൻ, ജാക് ഗ്രീലിഷ്, ജെയിംസ് മാഡിസൺ

ഖത്തർ ലോകകപ്പിനുള്ള ജർമൻ ടീം പ്രഖ്യാപിച്ചു. അഞ്ച് വർഷങ്ങൾക്കു ശേഷം മരിയോ ഗോട്സെ ടീമിൽ തിരികെയെത്തിയതാണ് ശ്രദ്ധേയം. പരിക്കേറ്റ ഫ്ലോറൻ വെർട്സും മർക്കോ റൂയിസും ടീമിൽ ഇടം നേടിയില്ല. ബൊറൂഷ്യ ഡോർട്ട്മുണ്ടിൻ്റെ 17കാരൻ യുസുഫ മോകോകൊയും ഖത്തറിലേക്ക് പറക്കും. പരുക്കിലല്ലാത്ത പ്രമുഖ താരങ്ങളൊക്കെ ടീമിൽ ഇടംപിടിച്ചപ്പോൾ ടിമോ വെർണർ, മാറ്റ് ഹമ്മൽസ് എന്നിവരെ പരിശീലകൻ ഹാൻസി ഫ്ലിക്ക് ഒഴിവാക്കി. മാനുവൽ ന്യൂയർ തന്നെയാണ് ഗോൾ പോസ്റ്റിൽ. ടെർ സ്റ്റേഗൻ, കെവിൻ ട്രാപ്പ് എന്നിവർ മറ്റ് ഗോൾ കീപ്പർമാരാവും. റൂഡിഗർ, മുള്ളർ, ഗോരട്സ്ക, ഗുണ്ടോഗൻ, കിമ്മിച്ച്, മുസ്യാല, സാനെ, ഹാവെർട്സ്, നാബ്രി തുടങ്ങി പ്രമുഖരെല്ലാം ടീമിലുണ്ട്.

ഈ മാസം 20നാണ് ലോകകപ്പ് ആരംഭിക്കുക. സ്പെയിൻ, കോസ്റ്റാറിക്ക, ജപ്പാൻ എന്നിവരടങ്ങിയ ഗ്രൂപ്പ് ഇയിലാണ് ജർമനി. ജപ്പാനെതിരെ ഈ മാസം 23നാണ് ജർമനിയുടെ ആദ്യ കളി. 28ന് സ്പെയിനെയും ഡിസംബർ 2ന് കോസ്റ്റാറിക്കയെയും ജർമനി നേരിടും.

ജർമനി ടീം

ഗോൾകീപ്പർമാർ:

മാനുവൽ നോയർ (ബയേൺ മ്യൂണിക്ക്)

മാർക്ക് ആന്ദ്രേ ടെർസ്‌റ്റെഗൻ (ബാഴ്‌സലോണ)

കെവിൻ ട്രാപ്പ് (എന്ത്രാക്ട് ഫ്രാങ്ക്ഫുർട്ട്)

പ്രതിരോധനിര:

അർമൽ ബെല്ല കൊച്ചാപ് (സതാംപ്ടൺ)

മത്ത്യാസ് ഗിന്റർ (ഫ്രീബർഗ്)

ക്രിസ്റ്റ്യൻ ഗുണ്ടർ (ഫ്രീബർഗ്)

തിലോ കെഹ്‌റർ (വെസ്റ്റ്ഹാം)

ലൂക്കാസ് ക്ലോസ്റ്റർമാൻ (ആർ.ബി ലീപ്‌സിഷ്)

ഡേവിഡ് റൗം (ലീപ്‌സിഷ്)

ആന്റോണിയോ റൂഡിഗർ (റയൽ മാഡ്രിഡ്)

നിക്കോ സ്‌ക്ലോട്ടർബെക്ക് (ഡോട്മുണ്ട്)

നിക്ലാസ് സുലെ (ഡോട്മുണ്ട്)

മധ്യനിര:

ജൂലിയൻ ബ്രാന്റ് (ഡോട്മുണ്ട്)

ലിയോൺ ഗോരട്‌സ്‌ക (ബയേൺ)

മരിയോ ഗോട്‌സെ (ഫ്രാങ്ക്ഫുർട്ട്)

ഇൽകേ ഗുണ്ടോഗൻ (മാഞ്ചസ്റ്റർ സിറ്റി)

ജോഷ്വ കിമ്മിച്ച് (ബയേൺ)

ജൊനാസ് ഹോഫ്മാൻ (ബൊറുഷ്യ ഗ്ലാദ്ബാക്ക്)

മുന്നേറ്റനിര:

തോമസ് മുള്ളർ (ബയേൺ)

കരീം അദേയെമി (ഡോട്മുണ്ട്)

കായ് ഹാവെർട്സ് (ചെൽസി)

ജമാൽ മുസ്യാല (ബയേൺ)

സെർജി നാബ്രി (ബയേൺ)

യൂസുഫ മുകോകോ (ഡോട്മുണ്ട്)

ലിറോയ് സാനെ (ബയേൺ)

നിക്ലാസ് ഫുൾക്രുഗ് (വെർഡർ ബ്രമൻ)

ഖത്തര്‍ ലോകകപ്പിനുള്ള ഫ്രാന്‍സ് ടീമിനെ പ്രഖ്യാപിച്ചു. 25 അംഗ സ്‌ക്വാഡിനെയാണ് പരിശീലകന്‍ ദിദിയര്‍ ദെഷാംസ് പ്രഖ്യാപിച്ചത്. കാമവിംഗ, എന്‍കുനു, ടച്ച്‌മെനി, യൂള്‍സ് കൗണ്ടെ എന്നിവര്‍ ടീമില്‍ ഇടംനേടി. ദിദിയര്‍ ദെഷാംപ്സിന്റെ ഫ്രാന്‍സ് ഓസ്ട്രേലിയ, ടുണീഷ്യ, ഡെന്മാര്‍ക്ക് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ്. ഗോള്‍കീപ്പര്‍മാര്‍; അല്‍ഫോണ്‍സ് അരിയോള, സ്റ്റീവ് മന്ദണ്ട, ഹ്യൂഗോ ലോറിസ്. ഡിഫന്‍ഡര്‍മാര്‍: ലൂക്കാസ് ഹെര്‍ണാണ്ടസ്, ബെഞ്ചമിന്‍ പവാര്‍ഡ്, റാഫേല്‍ വരാനെ, തിയോ ഹെര്‍ണാണ്ടസ്, പ്രെസ്‌നെല്‍ കിംപെംബെ ഇബ്രാഹിമ കൊണാറ്റെ, യൂള്‍സ് കൗണ്ടെ , വില്യം സാലിബ, ദയോത് ഉപമെക്കാനോ, മിലിയക്‌സ് ഡി ടെറൈന്‍. മിഡ്ഫീല്‍ഡര്‍മാര്‍: എഡ്വേര്‍ഡോ കാമവിംഗ, യൂസഫ് ഫൊഫാന, മാറ്റിയോ ഗ്വെന്‍ഡൂസി, അഡ്രിയന്‍ റാബിയോട്ട്, ഔറേലിയന്‍ ചൗമേനി, ജോര്‍ദാന്‍ വെറെറ്റൗട്ട്. ഫോര്‍വേഡ്‌സ്: കരീം ബെന്‍സെമ, കിംഗ്സ്ലി കോമാന്‍, ഔസ്മാന്‍ ഡെംബെലെ, കൈലിയന്‍ എംബാപ്പെ, ഒലിവിയര്‍ ജിറൂഡ്, അന്റോയിന്‍ ഗ്രീസ്മാന്‍, ക്രിസ്റ്റഫര്‍ എന്‍കുനു.

2018 ഫൈനലില്‍ ഗോള്‍ നേടിയ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍മാരായ പോള്‍ പോഗ്ബയും എന്‍ ഗോലോ കാന്റെയും പരുക്കുമൂലം പുറത്താണ്. പുതുതായി കിരീടമണിഞ്ഞ ബാലന്‍ ഡി ഓര്‍ ജേതാവ് കരീം ബെന്‍സെമ, കൈലിയന്‍ എംബാപ്പെ, ഒലിവിയര്‍ ജിറൂഡ്, ഔസ്മാന്‍ ഡെംബെലെ എന്നിവര്‍ക്കൊപ്പം നിരയെ നയിക്കും. ഈ മാസം ആദ്യം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കുന്നതിനിടെ പരുക്കേറ്റ് പുറത്തുപോയ സെന്റര്‍ ബാക്ക് റാഫേല്‍ വരാനെ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

Hot Topics

Related Articles