കോട്ടയത്തടക്കം സംസ്ഥാനത്ത് നാലു ജില്ലയിൽ സൂര്യാഘാത മുന്നറിയിപ്പ്; അതീവ ജാഗ്രതാ നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി 

തിരുവനന്തപുരം : കേരളം സൂര്യ താപനിലയില്‍ അനുദിനം ചുട്ടുപൊള്ളുകയാണ്. തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍, ആലപ്പുഴ എന്നീ ജില്ലകളില്‍ ദിനംപ്രതി താപനില ഉയരുകയാണ്. ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചികയില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ സൂര്യാഘാത സാധ്യത നിലനില്‍ക്കുന്നതായി വ്യക്തമാക്കി. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് സൂര്യാഘാതമുണ്ടാവാന്‍ സാധ്യതയുള്ളത്.

Advertisements

അന്തരീക്ഷ താപനിലയും ഈര്‍പ്പവും ചേര്‍ന്ന് അനുഭവപ്പെടുന്ന ചൂടിനെയാണ് താപ സൂചികയില്‍ അടയാളപ്പെടുത്തുന്നത്. കേരളം ഒരു തീരദേശ സംസ്ഥാനമായതിനാല്‍ അന്തരീക്ഷ ആര്‍ദ്രത വളരെയധികം കൂടുതലാണ്. വരും ദിവസങ്ങളില്‍ തപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുമെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അന്തരീക്ഷത്തിലെ ഊഷ്മാവും ഈര്‍പ്പവും സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന അളവാണ് താപസൂചിക. അനുഭവഭേദ്യമാകുന്ന ചൂടിനെ സൂചിപ്പിക്കുന്നതിന് പല വികസിത രാഷ്‌ട്രങ്ങളും താപസൂചിക ഉപയോഗിക്കാറുണ്ട്. ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്ബോള്‍ ചൂട് മൂലമുള്ള അസ്വസ്ഥതകളും വര്‍ദ്ധിക്കും. കേരളത്തില്‍ പൊതുവെ ചൂട് കൂടുന്ന സാഹചര്യമായതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (IMD) ഓട്ടോമാറ്റിക്ക് കാലാവസ്ഥ മാപിനികള്‍ വഴി ലഭ്യമാകുന്ന താപനിലയുടെയും ആപേക്ഷിക ആര്‍ദ്രതയുടെയും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഠനാവശ്യങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കുന്നതാണ് താപസൂചിക ഭൂപടം.

Hot Topics

Related Articles