കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് ആറ് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് ആറ് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അടിയന്തിര അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ചെക്ക് ഡാം , കുളത്തുങ്കൽ, നൃത്തഭവൻ , പമ്പ് ഹൗസ് , കൊച്ചു വളതൂക്, വളതൂക്, കൂട്ടകല്ല് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 3:00 മണി വരെ വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പ്രിയാ ഗ്യാസ്, എബനേസർ, കുരിശ് മല, ക്ലാമറ്റം, എള്ളൂക്കാല എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Advertisements

കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പാത്തിക്കൽ കവല, അട്ടിപ്പടി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുതുക്കുളം,ചെന്നാമറ്റം, ജയാ കോഫി ട്രാൻസ്ഫോറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണ്ണത്തിപറ, പുതുവായാൽ, നെന്മാല, കുമ്പത്താനം, ചെന്നമ്പള്ളി, മാകപടി ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാന്താടി, ചിറപ്പുറം, ഊഴക്കാമടം, പ്ലാമൂട്, ചൂരക്കാട്ടു പടി, പാദുവ, കുറുമുണ്ട, കിഴുച്ചിറ കുന്ന് കെഴുവംകുളം എന്നീ ഭാഗങ്ങളിൽ 9 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം സെക്ഷന്റെ കീഴിൽ വരുന്ന അമയന്നൂർ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഇല്ലത്തു പടി, വടക്കേക്കര ടെമ്പിൾ,വള്ളത്തോൾ,കുട്ടിച്ചൻ, തൊമ്മച്ചൻമുക്ക്, അൽഫോൻസ, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി, വരെയും, പ്ലാസിഡ്, വക്കച്ചൻപടി എന്നീ ഭാഗങ്ങളിൽ ഉച്ചയ്ക്ക് രണ്ടുമണി മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മുകളെ പീടിക, കണ്ടം, കാഞ്ഞമല എന്നീ ട്രാൻസ്ഫോർമറിൻ്റെ കീഴിൽ വൈദ്യുതി 9.00 മുതൽ 5.30 വരെ മുടങ്ങും.തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മേലേമേലടുക്കം, വെള്ളാനി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചിദംബരപ്പടി, ഐറിസ് ഫ്ലാറ്റ്, സ്കൈ ഹാർഡ് ഫോർഡ്, സ്റ്റാൻഫോർഡ് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെയും നടയ്ക്കൽ, കുരിശുപള്ളി, ചെട്ടിപ്പടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിയിൽ.പനച്ചിക്കാവ്,കക്കാട്ടുകടവ്, പെരുംപുഴകടവ്, , കൂട്ടുമ്മേൽ പള്ളി, എന്നീട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ 6.00വരെവൈദുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിയിൽ.പാക്കിൽ നമ്പർ 1 ട്രാൻസ്‌ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ 6.00വരെവൈദുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ തെള്ളിയാമറ്റം, ഓലായം, തലപ്പലം, തലപ്പലം സ്കൂൾ എന്നീ സ്ഥലങ്ങളിൽ 9.30 മുതൽ 6 വരെയും ലൈനിൽ വർക്ക് ഉള്ളതിനാൽ 10 മുതൽ 5 വരേ മേച്ചാൽ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.

Hot Topics

Related Articles