കോട്ടയം കെ.എസ്.ആർ.ടി.സിയ്ക്കു സമീപത്തെ ഊട്ടുപുര ഹോട്ടലിനെപ്പറ്റി വ്യാപക പരാതി ഉയർന്നിട്ടും ഇരുന്നിടത്തു നിന്നും അനങ്ങാതെ നഗരസഭ..! വൃത്തിഹീനമായ ചിത്രങ്ങൾ സഹിതം പുറത്തു വന്നിട്ടും തിരിഞ്ഞ് നോക്കാതെ നഗരസഭ അധികൃതരും ഭക്ഷ്യസുരക്ഷാ വകുപ്പും; ഹോട്ടലിൽ ഇനി തിരിഞ്ഞു കയറില്ലെന്നു തീരുമാനം എടുത്ത് കോട്ടയം നഗരവാസികൾ

കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ ഊട്ടുപുര ഹോട്ടലിനെപ്പറ്റി വ്യാപക പരാതി ഉയർന്നിട്ടും നടപടിയെടുക്കാതെ കോട്ടയം നഗരസഭ. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ചിത്രം സഹിതം സോഷ്യൽ മീഡിയയിലും വിവിധ മാധ്യമങ്ങളിലും ചിത്രം പുറത്തു വന്നിട്ടും പേരിന് പരിശോധന പോലും നടത്താൻ നഗരസഭ ആരോഗ്യ വകുപ്പ് അധികൃതർ തയ്യാറായിട്ടില്ല. ഇവിടെ നിന്നും പൊട്ടി പുറത്തേയ്ക്ക് ഒഴുകുന്ന വെള്ളവും, സെപ്റ്റിക്ക് ടാങ്ക് മാലിന്യവും സമീപത്തെ ഓട്ടോസ്റ്റാൻഡിലേയ്ക്ക് പൊട്ടി ഒഴുകുകയായിരുന്നു. എന്നാൽ, ഇതു സംബന്ധിച്ചു പരാതി ഉയർന്നിട്ടും അധികൃതർ നടപടിയെടുത്തിട്ടില്ല.

Advertisements

നേരത്തെ തന്നെ കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തെ പ്രവർത്തിക്കുന്ന ഊട്ടുപുര ഹോട്ടലിനെപ്പറ്റി പരാതി ഉയർന്നിരുന്നു. ഇവിടെ നിന്നും വളരെ ഉച്ചത്തിൽ പാട്ട് വച്ചാണ് ഹോട്ടൽ അധികൃതർ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. പക്ഷേ, പാട്ട് കേട്ട് ചെല്ലുന്നവർക്ക് ഇതിനൊത്ത ഗുണം ഭക്ഷണത്തിന് ഉണ്ടാകാറില്ലെന്നാണ് പരാതി. ഹോട്ടലിനുള്ളിൽ ചെളിയും, അഴുക്കും നിറഞ്ഞ അന്തരീക്ഷമാണ്. ഹോട്ടലിന്റെ അടുക്കളയിലെ പാത്രങ്ങളുടെ ചിത്രം അടക്കം പുറത്തു വന്നിരുന്നു. ഈ പാത്രങ്ങളിലും വാട്ടർ ടാങ്കിലും എല്ലാം അഴുക്ക് പുരണ്ടിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരത്തിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിനെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നു ചോദിച്ചാൽ നഗരസഭ അധികൃതർക്ക് പക്ഷേ ഉത്തരമില്ലെന്നു മാത്രം. 24 മണിക്കൂറിലേറെ കഴിഞ്ഞിട്ടും ഊട്ടുപുരയിൽ പരിശോധന പോലും നടത്തിയിട്ടില്ല. നേരത്തെ പല തവണ ഹോട്ടലിൽ അധികൃതർ പരിശോധന നടത്തിയിരുന്നതാണ്. എന്നാൽ, ഇതുവരെയും ഹോട്ടലിനെതിരെ നടപടിയെടുക്കാൻ ആരും തയ്യാറായിട്ടില്ലെന്നു മാത്രം.

Hot Topics

Related Articles