കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വീണ്ടും അപകടം; പിന്നോട്ട് എടുത്ത കെ.എസ്.ആർ.ടി.സി ബസ് മതിൽ കെട്ടിൽ നിന്നും താഴെ വീണു; അപകടം സ്റ്റാൻഡിനുള്ളിൽ

കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വീണ്ടും അപകടം. പിന്നോട്ട് എടുത്ത കെ.എസ്.ആർ.ടി.സി ബസ് മതിൽ കെട്ടിൽ നിന്നും താഴേയ്ക്ക് വീണു. ബസിന്റെ പിൻ ചക്രങ്ങളാണ് സ്റ്റാൻഡിൽ നിന്നും ഗാരേജിന്റെ ഭാഗത്തേയ്ക്കുള്ള മതിൽ കെട്ടിടൽ നിന്നും താഴേയ്ക്ക് പതിച്ചത്. ബസിനുള്ളിൽ യാത്രക്കാരില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് രാവിലെ 11.15 ഓടെയായിരുന്നു അപകടം. ബസ് സ്റ്റാൻഡിൽ ബസ് പാർക്ക് ചെയ്യാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി ബസ് പിന്നിലേയ്ക്ക് ഉരുളുകയായിരുന്നു. തുടർന്ന്, സ്റ്റാൻഡിനും ഗാരേജിനും ഇടയിലുള്ള തിട്ടയിൽ നിന്നും ബസിന്റെ പിൻചക്രങ്ങൾ താഴേയ്ക്കു പതിച്ചു. ബസിനുള്ളിൽ യാത്രക്കാരില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

Advertisements

Hot Topics

Related Articles