കോട്ടയം കുമരകത്ത് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ പാടത്തിലേയ്ക്കു മറിഞ്ഞു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയം: കുമരകം റോഡിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ പാടത്തിലേയ്ക്കു മറിഞ്ഞു. കുമരകം വായനശാലയ്ക്കു സമീപം ബുധനാഴ്ച രാവിലെ എട്ടരയോടെയായരുന്നു സംഭവം. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന കാർ പാടശേഖരത്തിലെ വെള്ളത്തിലേയ്ക്കു മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ എത്തിയപ്പോഴേയ്ക്കും കാറിനുളളിൽ നിന്നും ഡ്രൈവർ പുറത്തിറങ്ങിയിരുന്നു. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. അപകടത്തെ തുടർന്ന് കോട്ടയം കുമരകം റോഡിൽ നേരിയ ഗതാഗത തടസവും ഉണ്ടായി. സംഭവം അറിഞ്ഞ് കുമരകം പൊലീസ് സംഘവും സ്ഥലത്ത് എത്തി.

Advertisements

Hot Topics

Related Articles