കോട്ടയം കുടമാളൂർ പുളിഞ്ചോട്ടിൽ കാർ വീട്ടുമുറ്റത്തേയ്ക്ക് ഇടിച്ചു കയറി; ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ചു; വീട്ടുടമ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കുടമാളൂരിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: കുടമാളൂർ പുളിഞ്ചുവടിൽ നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ച ശേഷം സമീപത്തെ വീടിന്റെ മതിൽ ഇടിച്ചു തകർക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരായ പാമ്പാടി സ്വദേശികളെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. ബൈക്ക് യാത്രക്കാരെ പരിക്കുകളോടെ കോട്ടയം മാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

പനമ്പാലം ഭാഗത്തു നിന്നും എത്തിയ കാർ, കുടമാളൂർ പുളിഞ്ചോട് ഭാഗത്തു വച്ച് നിയന്ത്രണം നഷ്ടമായി ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരിൽ ഒരാളുടെ കാൽ ഒടിഞ്ഞു തൂങ്ങിയിരുന്നു. ഇതേ തുടർന്ന്, അഗ്നിരക്ഷാ സേനയുടെ ആംബുലൻസിലാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ കാൽ ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പനമ്പാലം ഭാഗത്തു നിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇതിനു ശേഷം മുന്നിലേയ്ക്ക് ഓടി നീങ്ങിയ കാർ, റോഡരികിലെ മതിലിൽ ഇടിച്ചു. മതിൽതകർത്ത് വീടിന്റെ സിറ്റൗട്ടിൽ എത്തിയാണ് കാർ നിന്നത്. ഈ സമയത്ത് സിറ്റൗട്ടിൽ നിൽക്കുകയായിരുന്നു വീട്ടുടമ ഓടി മാറിയതിനാൽ ഭാഗ്യം കൊണ്ട് മാത്രമാണ് അപകടം ഒഴിവായത്.

Hot Topics

Related Articles