കോട്ടയം: കോട്ടയം കുമരകത്ത് വരിപ്പുകാലായ്ക്കു സമീപം കവണാറിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുമരകം സ്വദേശിയായ പുത്തൻപറമ്പിൽ ശിവൻ (അഞ്ചളിയൻ -60)നെയാണ് കവണാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുമരകം കവണാറ്റിൻകര ടൂറിസം ജലമേളയിൽ പങ്കെടുക്കാനെത്തിയ ശിവനെ ഇന്നലെ കാണാതായിരുന്നു. ഇതേ തുടർന്നു ഇന്നു രാവിലെ വിരിപ്പുകാലയ്ക്കു സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്ത് എത്തി തിരച്ചിൽ നടത്തി. ഈ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്നു മകൻ എത്തി മരിച്ചത് ശിവൻ തന്നെയാണ് എന്നു തിരിച്ചറിഞ്ഞു. മൃതദേഹം കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്്ക്കു മാറ്റി. കുമരകം പൊലീസ് കേസെടുത്തു.