കോട്ടയം: കുമാരനല്ലൂരിൽ തെങ്ങ് വെട്ടുന്നതിനിടെ മറിഞ്ഞു വീണ തെങ്ങിനടയിൽപ്പെട്ട് യുവാവ് മരിച്ചു. കുമാരനല്ലൂർ എസ്എച്ച് മൗണ്ടിലെ പുരയിടത്തിൽ തെങ്ങ് വെട്ടുന്നതിനിടെയാണ് യുവാവിന്റെ മരണം സംഭവിച്ചത്. വേളൂർ പപ്പനാൽ പരേതനായ ചാക്കോയുടെ മകൻ ഷിനു പി(34)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. പ്രദേശത്ത് തെങ്ങ് വെട്ടുന്നതിനായി എത്തിയ ഷിനു, മറിഞ്ഞു വീണ തെങ്ങിന് അടിയിൽപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
Advertisements