കോട്ടയം കുമരകം ചെങ്ങളത്ത് സ്വകാര്യ ബസിൽ മാല മോഷണം; മോഷണം നടക്കുന്നത് ക്യാമറ സ്ഥാപിച്ച സ്വകാര്യ ബസിൽ; സ്ഥിരം മോഷണം നടക്കുന്നതോടെ നാട്ടുകാർ പരാതിയുമായി രംഗത്ത്

കോട്ടയം: കുമരകം ചെങ്ങളത്ത് സ്വകാര്യ ബസിൽ മാലയും പഴ്‌സും മോഷണം പതിവാകുന്നു. മാല മോഷണം പോകുന്ന സാഹചര്യത്തിൽ ബസിൽ ക്യാമറ സ്ഥാപിച്ചിട്ടും മോഷണം തുടരുകയാണ് എന്നാണ് യാത്രക്കാരുടെ പരാതി. കോട്ടയം ചെങ്ങളം റൂട്ടീൽ മൂന്നു ബസുകളാണ് സർവീസ് നടത്തുന്നത്. ഈ ബസുകളിൽ രാവിലെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സമയത്ത് ബസിൽ കയറുന്ന മോഷ്ടാക്കൾ തന്ത്രപരമായി മാലയും പണവും മോഷ്ടിക്കുകയാണ് എന്നാണ് പരാതി. ബസ് ജീവനകാരോട് പരാതിപ്പെട്ടാലും ട്രിപ്പ് മുടങ്ങുമെന്ന ഭീതിയിൽ ബസ് ജീവനക്കാർ പൊലീസിൽ അറിയിക്കാനോ തുടർ നടപടി സ്വീകരിക്കാനോ തയ്യാറാകുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ മോഷണം തടയാൻ കർശന നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Advertisements

Hot Topics

Related Articles