കോട്ടയം : കുമാരനല്ലൂർ ക്ഷേത്ര ദർശനത്തിന് എത്തി മടങ്ങുന്നതിനിടെ റെയിൽവേ ട്രാക്കിൽ വച്ച് ട്രെയിൻ തട്ടി മരിച്ച യുവതിയുടെ സംസ്കാരം ഞായറാഴ്ച. മുത്തോലി വെള്ളിയേപ്പള്ളി ചെമ്പകത്തിങ്കൽ സ്മിത അനിൽ (42) യാണ് കുമാരനല്ലൂർ റെയിൽവേ സ്റ്റേഷൻ സമീപം ട്രെയിൻ തട്ടി മരിച്ചത്.
നീണ്ടൂർ പ്രാവട്ടം ചെറുമുട്ടത്ത്കളപ്പുരയിൽ കുടുംബാംഗം. മക്കൾ: അമൃത
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അനിൽ. ( നേഴ്സിംങ് വിദ്യാർഥി മാണ്ഡ്യ), ആദിത്യൻ അനിൽ (എട്ടാം ക്ലാസ് വിദ്യാർഥി , പാലാ സെന്റ് തോമസ് എച്ച്എസ്എസ്). ഭർത്താവ് അനിൽ ഗ്രാന്റ് ഹോട്ടൽ ഗ്രൂപ്പ് കമ്പനി ഡ്രൈവർ). അപകട സമയം ഒപ്പമുണ്ടായിരുന്ന അമ്മ ചന്ദ്രിക പാളം കടന്നശേഷം പിന്നാലെ പോയ സ്മിതയെ ട്രയിൻ ഇടിക്കുകയായിരുന്നു. സംസ്കാരം ഞായർ പകൽ 11ന് വീട്ടുവളപ്പിൽ.