കോട്ടയം : മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ ഇനി കോട്ടയത്തിന് സ്വന്തം. കോട്ടയം നഗരത്തിൽ പ്രവർത്തനം ആരംഭിക്കുന്ന എൻ.സി.എസ് വസ്ത്രയുടെ ബ്രാൻഡ് അംബാസിഡറായി കുഞ്ചാക്കോ ബോബനെ പ്രഖ്യാപിച്ചതോടെയാണ് കുഞ്ചാക്കോ ബോബൻ കോട്ടയത്തിന് സ്വന്തമായി മാറിയത്. ആഗസ്റ്റ് 31 ന് സി.എം.എസ് കോളജ് റോഡിൽ കോളജിന് എതിർ വശത്താണ് എൻ.സി.എസ് വസ്ത്ര പ്രവർത്തനം ആരംഭിക്കുന്നത്. കോട്ടയം അർക്കാഡിയ ഹോട്ടലിൽ നടന്ന ചടങ്ങിൽ കുഞ്ചാക്കോ ബോബൻ എൻ.സി.എസ് വസ്ത്രയുടെ ബ്രാൻഡ് അംബാസിഡറായുള്ള കോൺട്രാക്ട് ഏറ്റുവാങ്ങി. എൻ.സി.എസ് വസ്ത്ര ഗ്രൂപ്പ് എം.ഡി രാജു ജോർജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
Advertisements