കോട്ടയം: ജില്ലാ പൊലീസിന്റെ മിന്നൽ പരിശോധനയിൽ കോട്ടയം കുറവിലങ്ങാട്ട് നിന്നും പിടികൂടിയ നിരോധിത പുകയില ഉത്പന്ന കേന്ദ്രത്തിന് പിന്നിൽ നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ഗുണ്ടാ സംഘത്തലവൻ. നിരവധി ക്രിമിനൽ കേസിൽ പ്രതിയും ഗുണ്ടാ സംഘത്തലവനുമായ അതിരംമ്പുഴ സ്വദേശി ജഗൻ ജോസ് (30), കുമ്മനം സ്വദേശി ബിബിൻ വർഗീസ് (36) എന്നിവരുടെ നേതൃത്വത്തിലാണ് നിരോധിത പുകയില നിർമ്മാണ കേന്ദ്രം നടത്തിയിരുന്നത്. ഇരുവരെയും പറ്റി പൊലീസിന് വിവരം ലഭിച്ചതോടെ , പ്രതികൾ കോട്ടയം ജില്ലയ്ക്കു പുറത്തേയ്ക്ക് കടക്കുകയായിരുന്നു. ഇരുവരും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കോട്ടയം കുറവിലങ്ങാട് ഫാം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന നിരോധിത പുകയില നിർമ്മാണ കേന്ദ്രം പൊലീസ് പിടിച്ചെടുത്തത്. നിരോധിത പുകയില ഉത്പന്നങ്ങൾ പാക്കറ്റിലാക്കുന്ന മിഷ്യനും പാക്കറ്റ് കണക്കിന് നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തിരുന്നു. ലക്ഷങ്ങൾ വില വരുന്ന ഈ യന്ത്രം ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തതായാണ് സൂചന. കഴിഞ്ഞ രണ്ടു വർഷത്തോളമായി പ്രതികൾ സമാന രീതിയിൽ ഈ പ്രദേശം കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിതരണവും വിൽപ്പനയും നടത്തിവന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിരോധിത പുകയില ഉത്പന്ന വിൽപ്പനയിലൂടെ ലക്ഷങ്ങൾ ആണ് പ്രതികൾ സ്വന്തമാക്കിയിരിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത യന്ത്രം ഉപയോഗിച്ചാണ് ലഹരി വസ്തുക്കൾ നിർമ്മിച്ചിരുന്നത്. ഈ ഫാമിൽ നിന്ന് കോട്ടയം ജില്ലയിലും മറ്റു സ്ഥലങ്ങളിലും നിരോധിക പുകയില ഉത്പന്നങ്ങൾ പ്രതികൾ വിറ്റിരുന്നു. ഇത് വഴി ലക്ഷങ്ങളാണ് പ്രതികൾ സ്വന്തമാക്കിയിരുന്നത്. സംഭവത്തിൽ കേസെടുത്തതോടെ ഒളിവിൽ പോയ പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്.
ഏറ്റുമാനൂർ കേന്ദ്രീകരിച്ചു കാര്യമായ സാമ്പത്തിക ശേഷിയില്ലാതെ കഴിഞ്ഞിരുന്ന പ്രതികൾ വൻ ആർഭാട ജീവിതമാണ് ഇപ്പോൾ നയിക്കുന്നത്. ഇത് ലഹരിവിൽപ്പനയിലൂടെ സമ്പാദിച്ച ലക്ഷങ്ങൾ ഉപയോഗിച്ചാണ് എന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേയ്ക്ക് ഇവർ ലക്ഷങ്ങൾ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് കയറ്റി അയച്ചിരുന്നതെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. കുപ്രസിദ്ധ ഗുണ്ടയുടെ സംഘാംഗമായിരുന്ന ജഗൻ ഇപ്പോൾ ഏറ്റുമാനൂർ കേന്ദ്രീകരിച്ച് സ്വന്തം ഗുണ്ടാ സംഘം കെട്ടിപ്പെടുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് നിരോധിത പുകയില ഉത്പന്ന വിൽപ്പനയിലുടെ ലക്ഷങ്ങൾ സമ്പാദിച്ചതെന്നാണ് പുറത്തു വരുന്ന സൂചന. നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതിനു പിന്നിൽ പ്രതികൾക്ക് വൻ സ്വാധീനവും ഉണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്.