കോട്ടയം: ചിങ്ങവനം പുത്തൻപാലത്ത് സ്‌കൂട്ടറിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കുറിച്ചി ഹോമിയോ റിസർച്ച് സെന്ററിൽ ക്യാന്റിൻ നടത്തിയിരുന്ന കുറിച്ചി സ്വദേശിയാണ്. കുറിച്ചി വലിയവീട്ടിൽ പരേതനായ ദാമോദരന്റെ മകൻ ഷാജി (56) ആണ് മരിച്ചത്. മരിച്ചത്. ഫെബ്രുവരി 18 ചൊവ്വാഴ്ചയായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറിൽ പിന്നിൽ നിന്ന് എത്തിയ ബൈക്ക് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇദ്ദേഹത്തെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് മരണം സംഭവിക്കുകായിരുന്നു. ഭാര്യ : ഗീത. മക്കൾ: അഭിജിത്ത്, കണ്ണൻ. സഹോദരൻ: റെജികുമാർ വലിയ വീട്ടിൽ (കേരള ഗഹോട്ടൽ).
കോട്ടയം ചിങ്ങവനം പുത്തൻപാലത്ത് സ്‌കൂട്ടറിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു; മരിച്ചത് കുറിച്ചി ഹോമിയോ റിസർച്ച് സെന്ററിൽ ക്യാന്റിൽ നടത്തുന്ന കുറിച്ചി സ്വദേശി
