കോട്ടയം കുറിച്ചിയിൽ എക്സൈസ് സംഘം പൊലീസിന്റെ ‘കസ്റ്റഡിയിൽ’ ! എക്സൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തത് നാട്ടുകാരുടെ പരാതിയിൽ : തർക്കം ഉണ്ടായത് ഈ ചെല്ലാനെ ചൊല്ലി

കോട്ടയം : കോട്ടയം കുറിച്ചിയിൽ എക്സൈസ് അംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു ! നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ പരിശോധനയ്ക്ക് എത്തിയ എക്സൈസ് സംഘത്തെയാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തത്. നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ പരിശോധനയ്ക്ക് എത്തിയപ്പോൾ ആയിരുന്നു എക്സൈസ് സംഘത്തിന് നേരെ നാട്ടുകാരുടെ പ്രതിഷേധം. പ്രദേശത്തെ കടയുടമയ്ക്ക് ഈ ചെല്ലാൻ നൽകിയപ്പോൾ രസീത് നൽകിയില്ലെന്നാരോപിച്ചാണ് നാട്ടുകാർ എക്സൈസ് സംഘത്തെ തടഞ്ഞു വച്ചത്.

Advertisements

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കുറിച്ചിയിൽ ആയിരുന്നു സംഭവം. കോട്ടയം കുറിച്ചിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ പരിശോധനയ്ക്കായി എത്തിയതായിരുന്നു എക്സൈസ് സംഘം. വാഹനത്തിൽ ഇരുന്നു തന്നെ കടയിൽ പരിശോധന നടത്തിയ സംഘം ഇവിടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് കടയുടമയിൽ നിന്നും പിഴ ഈടാക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം മെഷീൻ വഴി ഇ ചെല്ലാൻ ആയാണ് ഇപ്പോൾ പിഴ ഈടാക്കുന്നത്. ഇത്തരത്തിൽ പിഴ ഈടാക്കുമ്പോൾ , രസീത് നൽകുന്നതിനു പകരം മൊബൈൽ ഫോണിൽ എസ്എംഎസ് ആയാണ് നോട്ടീസ് ലഭിക്കുന്നത്. എന്നാൽ ഇതു മനസ്സിലാക്കാത്ത നാട്ടുകാർ ഉദ്യോഗസ്ഥ സംഘത്തിനെതിരെ തിരിയുകയായിരുന്നു. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി ആർ ജിജുവിനെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്ന് എക്സൈസ് സംഘത്തെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇവിടെ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ വ്യക്തമായത്. തുടർന്ന് എക്സൈസ് സംഘം സ്റ്റേഷനിൽ നിന്നും മടങ്ങി.

Hot Topics

Related Articles