കോട്ടയം: കുറവിലങ്ങാടി വെമ്പള്ളിയിൽ ഹോട്ടലിനു മുന്നിൽ നിർത്തിയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് തനിയെ ഉരുണ്ടിറങ്ങി സമീപത്തെ ചതുപ്പിൽ ഇടിച്ചു നിന്നു. അപകടത്തിൽ ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാരി നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. കോട്ടയം സ്വദേശിനിയായ യാത്രക്കാരിയാണ് അത്ഭുതകരമായി രക്ഷപെട്ടത്. ഇന്ന് രാത്രി 10.15 ഓടെ കുറവിലങ്ങാട് വെമ്പള്ളിയിലെ ഹോട്ടലിനു മുന്നിലായിരുന്നു അപകടം. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്നു കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ് സർവീസിൽ ഉൾപ്പെട്ട പുതിയ മാർക്കോപോളോ ബസ്. ഈ ബസ് യാത്രക്കാർക്ക് ഭക്ഷണം കഴിക്കുന്നതിനായി വെമ്പള്ളിയ്ക്കു സമീപത്തെ ഹോട്ടലിൽ നിർത്തുകയായിരുന്നു. ഈ ഹോട്ടലിനു മുന്നിൽ ബസ് നിർത്തിയ ശേഷം ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ഭക്ഷണം കഴിക്കാനായി പോയി. എന്നാൽ, കോട്ടയത്ത് ഇറങ്ങേണ്ടതിനാൽ യാത്രക്കാരി ബസിനുള്ളിൽ തന്നെ ഇരുന്നു. ഈ സമയത്താണ് ബസ് തനിയെ മുന്നോട്ട് നിരങ്ങി നീങ്ങിയത്. തുടർന്ന് സമീപത്തെ ചതുപ്പിൽ ചാടി നിൽക്കുകയായിരുന്നു. ബസ് മുന്നോട്ട് നീങ്ങുന്നത് കണ്ട് രക്ഷപെടാൻ ശ്രമിച്ചപ്പോൾ വീണാണ് ഇവർക്ക് നിസാര പരിക്കേറ്റത്. അപകട വിവരം അറിഞ്ഞ് കുറവിലങ്ങാട് പൊലീസ് സംഘവും സ്ഥലത്ത് എത്തി.
ഹോട്ടലിനു മുന്നിൽ ഭക്ഷണം കഴിക്കാൻ നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറില്ലാതെ തന്നെ മുന്നിലേയ്ക്ക് ഉരുണ്ടിറങ്ങി; ബസ് ഇടിച്ചു നിന്നത് സമീപത്തെ ചതുപ്പിൽ; കോട്ടയം കുറവിലങ്ങാട് വെമ്പള്ളിയിലുണ്ടായ അപകടത്തിൽ നിന്നും യാത്രക്കാരി അത്ഭുകരമായി രക്ഷപെട്ടു
