കുട്ടിക്കാനം: ആഗോള കൈകഴുകൽ ദിനത്തിന്റെ ഭാഗമായി ഒക്ടോബർ 15 ന് മരിയൻ കോളേജിലെ അവസാനവർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ സോഷ്യൽ വർക്ക്
വിദ്യാർത്ഥികൾക്കയായി ബോധവൽകരണ ക്ലാസ്സ് നടത്തി. സോപ്പ് ഉപയോഗിച്ച് കൈകഴുകുന്ന ഒരു പൊതു സംസ്കാരം വളർത്തിയെടുക്കുന്നതിനെക്കുറിച്ചും.നാം ഏവരും കൈ കഴുകുന്നതിലൂടെ ശുചിത്വമുള്ളവരായി തീരണമെന്നും.കൈകളിലൂടെ ഉള്ള ശുചിത്വം പാലിക്കുന്നതിന്റെ ആവശ്യകതയെകുറിച്ചും വിദ്യാർത്ഥികൾക്ക് അവബോധം നൽകി.
കോവിഡ് -19 ന്റെ വ്യാപനം കൂടി വരുന്ന ഈ സാഹചര്യത്തിൽ കോവിഡിനെ തടയിടാൻ നമ്മൾ ഏവരും കൈകൾ സോപ്പ്,സാനിറ്റൈസർ, ഡെറ്റോൾ ഉപയോഗിച്ച് എപ്പോഴും കൈകൾ കഴുകന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും വിദ്യാർത്ഥികൾക്ക് ബോധവത്കരണം നൽകി. ജിൻസ് മാത്യു, കെവിൻ പോൾ, ക്രിസ്റ്റോ ജോയി, ദിയ സുനിൽ,ജെയിൻ സൂസൻ അന്ത്രോയോസ്,ലിയ സൂസൻ,ജോസി ജോൺസി,ജീന ആൻ ജേക്കബ്, എന്നിവർ ക്ലാസ്സിന്നേതൃത്വംനൽകി.