കോട്ടയം: വൈക്കം എം.എൽ.എ സി.കെ ആശയുടെ പരാതിയിൽ ഒടുവിൽ നടപടിയെടുത്ത് ആഭ്യന്തരവകുപ്പ്. വൈക്കം എം.എൽ.എയുടെ പരാതിയിൽ ആരോപണ വിധേയയനായ വൈക്കം എസ്എച്ച്ഒയെ ഒടുവിൽ സ്ഥലം മാറ്റി. വൈക്കം എസ്.എച്ച്.ഒ കെ.ജെ തോമസിനെയാണ് സ്ഥലം മാറ്റി സംസ്ഥാന പൊലീസ് മേധാവി ഉത്തരവ് ഇറക്കിയിരിക്കുന്നത്. നേരത്തെ വൈക്കം നഗരസഭയിലെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വൈക്കം എം.എൽ.എ എസ്.എച്ച്.ഒയ്ക്ക് എതിരെ പരാതി ഉയർത്തിയിരുന്നു. ഇതേ തുടർന്ന് സ്പീക്കർക്ക് എം.എൽ.എ എസ്.എച്ച്.ഒയ്ക്ക് എതിരെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.
Advertisements