പാക്കിൽ: പ്രദേശത്തിന്റെ ആരോഗ്യ രക്ഷയെന്ന ലക്ഷ്യം മുൻനിർത്തി പാക്കിൽ കവലയിൽ സ്റ്റാർ കെയർ മെഡി ലാബ് പ്രവർത്തനം ആരംഭിച്ചു. ലാബോറട്ടറി രംഗത്ത് വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള വരുടെ പിൻതുണയിലാണ് സ്റ്റാർ കെയർ മെഡി ലാബ് പാക്കിൽ കവലയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. എല്ലാ വിധ ആധുനിക രോഗ നിർണ്ണയ മാർഗങ്ങളും, പരിശോധനകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഒരു പതിറ്റാണ്ടിലധികം ലാബോറട്ടറി രംഗത്ത് പ്രവർത്തി പരിചയമുള്ളവരുടെ നേതൃത്വത്തിലാണ് ഇവിടെ ലാബ് ഒരുക്കിയിരിക്കുന്നത്. പാക്കിൽ കവലയിലെ പുളിമൂട്ടിൽ അർക്കേഡിലാണ് ലാബ് പ്രവർത്തിക്കുന്നത്.
കോട്ടയം നഗരസഭ വൈസ് ചെയർമാൻ ബി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എബി കുന്നെപറമ്പൻ, കൗൺസിലർ മാരായ സുനു സാറ ജോൺ, പി എൻ സരസമ്മാൾ,എസ് ജയകൃഷ്ണൻ, മാനേജിങ് പാട്നേർസ് ഫിലോമിന റോയ്, സിജി വിജയകുമാർ, പ്രവാസി കേരള കോൺഗ്രസ് പ്രസിഡന്റ് ഐസക് പ്ലാപള്ളിൽ എന്നിവർ പ്രസംഗിച്ചു.