“നിയമം നീതി നടപ്പാക്കി” ഭവാനിയമ്മ സനാഥയായി

അടൂർ : മക്കളുടെ അവഗണനയിൽ തെരുവിലകപ്പെട്ട തോട്ടക്കോണം വാലു തെക്കേതിൽ പുരുഷോത്തമൻ പിള്ളയുടെ ഭാര്യ ഭവാനിയമ്മ (77) ന് മക്കളുടെ സംരക്ഷണം ലഭിക്കുന്നതിലേക്ക് നിയമ നടപടികളിലൂടെ അടൂർ ആർ.ഡി.ഒ തുളസീധരൻ പിള്ള ഉത്തരവിട്ടു.

Advertisements

കഴിഞ്ഞ മാസം 21 ന് തെരുവിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ വൃദ്ധമാതാവിനെ അടൂർ പൊലീസാണ് സംരക്ഷണാർത്ഥം മഹാത്മജന സേവന കേന്ദ്രത്തിലെത്തിച്ചത്. ഭവാനിയമ്മയുടെ ദയനീയ സ്ഥിതി മനസിലാക്കിയ അടൂർ മഹാത്മജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല നൽകിയ പരാതി പരിഗണിച്ചാണ് ഉത്തരവ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മക്കളുടെ സംരക്ഷണമില്ലാതെ തനിച്ചു താമസിച്ചിരുന്ന ഭവാനിയമ്മയും ഭർത്താവ് പുരുഷോത്തമൻ പിള്ളയും വെള്ളപൊക്കത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തുകയും, ദേഹമാസകലം പൊള്ളലേറ്റ വൃണങ്ങളുമായെത്തിയ പുരുഷോത്തമൻപിള്ളയെ അധികൃതർ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. സഹായത്തിനാരുമില്ലാത്ത സാഹചര്യത്തിൽ ഭക്ഷണം തേടിയിറങ്ങിയ ഭവാനിയമ്മ വഴിതെറ്റി അലയുകയും, ഓർമ്മ നഷ്ടമായ അവസ്ഥയിലാകുകയും ചെയ്തതോടെയാണ് അടൂർ പൊലീസ് സഹായമായത്.

വിവരമറിഞ്ഞിട്ടും മക്കൾ എത്താത്തതോടെയാണ് പരാതി നൽകിയത്. പിതാവ് പുരുഷോത്തമൻ പിള്ളയെ ഒരു മകൻ കൂട്ടിക്കൊണ്ട് പോയിരുന്നു.
സംരക്ഷണത്തിലിരിക്കെ ഇദ്ദേഹം മരണപ്പെട്ടു.
തുടർന്ന് മാതാവിന്റെ സംരക്ഷണം ഇളയ മകനായ ഗോപാലകൃഷ്ണനെയാണ് ആർ.ഡി.ഒ ചുമതലപ്പെടുത്തിയിരിക്കുന്നത്. അമ്മയുടെ സംരണത്തിനായ് നിശ്ചിത തുക മകളും മുത്തമകനും എല്ലാ മാസവും ബാങ്കിൽ നിക്ഷേപിച്ച് ബോധ്യപ്പെടുത്തണമെന്നും അമ്മയുടെ സുഖ വിവരങ്ങൾ അന്വേഷിച്ച് ആവശ്യമായ സഹായങ്ങൾ നൽകണം എന്നുമാണ് ഉത്തരവ്. ആർ.ഡി.ഒ യുടെ സാന്നിധ്യത്തിൽ അമ്മയെ മക്കൾക്ക് കൈമാറിയതായ് മഹാത്മജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.