ന്യൂസിലാന്റിനെതിരായ ആദ്യ ടെസ്റ്റ് ; ഇന്ത്യ ഭേദപ്പെട്ട നിലയിൽ ; ആദ്യ മത്സരത്തിൽ കരുത്തു കാട്ടി ശ്രേയസ് അയ്യർ

കാണ്‍പൂര്‍: ​ടെസ്​റ്റിൽ അരങ്ങേറിയ ശ്രേയസ്​ അയ്യരുടെ മികവില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക്​ ഭേദപ്പെട്ട തുടക്കം.പരമ്പരയിലെ ആദ്യ ടെസ്​റ്റില്‍ തുടക്കത്തിലെ താളപ്പിഴക്കു ശേഷം കരുതലോടെ കളിച്ച്‌​​ അയ്യരും, പിന്തുണ നല്‍കി രവീന്ദ്ര ജഡേജയും കരുത്തുകാട്ടിയതാണ്​ ഇന്ത്യയ്ക്ക് തുണയായത്​. സ്​റ്റംപെടുക്കു​മ്പോൾ നാലു വിക്കറ്റ്​ നഷ്​ടത്തില്‍ ആതിഥേയര്‍ 258 റണ്‍സ് എടുത്തുനില്‍ക്കുകയാണ്​.

136 പന്തു നേരിട്ട അയ്യര്‍ 75 റണ്‍സെടുത്തും 100 പന്തില്‍ ജദേജ 50 റണ്‍സുമായും ക്രീസിലുണ്ട്​. മൂന്നു വിലപ്പെട്ട വിക്കറ്റുകള്‍ വീഴ്​ത്തി കെയ്​ല്‍ ജാമിസണും ഒരു വിക്കറ്റുമായി സൗതിയും ആതിഥേയര്‍​ക്ക്​ കെണിയൊരുക്കിയെങ്കിലും ​ആത്മ​വിശ്വാസത്തോടെ നങ്കൂരമിട്ടുനില്‍ക്കുന്ന മധ്യനിര ഇനിയും ആക്രമണവീര്യവുമായി തുടര്‍ന്നാല്‍ ഇന്ത്യക്ക്​ വലിയ ടോട്ടല്‍ സ്വപ്​നം കാണാനാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രോഹിതും രാഹുലുമില്ലാതെ ബാറ്റിങ്​ തുടങ്ങിയ ഇന്ത്യക്കായി മായങ്ക്​ അഗര്‍വാള്‍- ശുഭ്​മാന്‍ ഗില്‍ എന്നിവരാണ്​ ഇന്നിങ്​സ്​ ഓപണ്‍ ചെയ്​തത്​. 13 റണ്‍സ്​ മാത്രം ചേര്‍ക്കുന്നതിനിടെ മായങ്ക്​ മടങ്ങിയപ്പോള്‍ വണ്‍​ഡൗണായി എത്തിയത്​ ​േചതേശ്വര്‍ പൂജാര. ഇരുവരും ചേര്‍ന്ന്​ കരുതലോടെ കളിച്ചെങ്കിലും ടീം സ്​കോര്‍ 82ല്‍ നില്‍ക്കെ അര്‍ധ സെഞ്ച്വറി (52 റണ്‍സ്) പൂര്‍ത്തിയാക്കി ശുഭ്​മാന്‍ ഗില്‍ പുറത്ത്​.

പിന്നീട്​ പൂജാരയെ കൂട്ടി അജിന്‍ക്യ രഹാനെ ടീമിനെ കരകടത്താനുള്ള ശ്രമം തകൃതിയാക്കിയെങ്കിലും വൈകാതെ ഇരുവരും പവലിയനിലെത്തി. നാലു വിക്കറ്റ്​ നഷ്​ടത്തില്‍ 145 റണ്‍സ്​ എന്ന അപകടകരമായ സ്​കോറില്‍ നില്‍ക്കെ ഒന്നിച്ച ശ്രേയസ്​ അയ്യരും രവീന്ദ്ര ജദേജയും ചേര്‍ന്ന്​ കരുത്തും കരുതലുമായി ടീം ഇന്ത്യയെ കൈപിടിച്ചുനടത്തുകയായിരുന്നു.

വമ്ബന്മാര്‍ അവധിയിലായ ടീമില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇളമുറക്കാര്‍ക്കും വെറ്ററന്‍മാര്‍ക്കും ലഭിച്ച അവസരം മുതലാക്കിയാല്‍ ന്യൂസിലന്‍ഡ്​ ശരിക്കും വിയ​ര്‍ക്കേണ്ടിവരും. ട്വന്‍റി20 പരമ്ബര തൂത്തുവാരിയ ശേഷം ടെസ്​റ്റിനിറങ്ങുന്ന ടീമില്‍ ഇശാന്ത്​ ശര്‍മ ഉള്‍പ്പെടെ ബൗളിങ്ങിലും ശ്രേയസ്​ അയ്യരടക്കം ബൗളിങ്ങിലും മികവു കാട്ടാന്‍ ഇറങ്ങുന്നുണ്ട്​.

Hot Topics

Related Articles