കോട്ടയം: നഗരമധ്യത്തിലെ ലിറ്റിൽബൈറ്റ്‌സ് ബേക്കറിയിൽ സമ്മാനാർഹമായ ഗിഫ്റ്റ് വൗച്ചറുമായി എത്തിയ കുട്ടിയെ അപമാനിച്ച സംഭവത്തിൽ ലിറ്റിൽബൈറ്റ്‌സ് ബൈക്കറി ഗ്രൂപ്പ് മാപ്പ് പറഞ്ഞു. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി നടത്തിയ സെൽഫി മത്സരത്തിൽ വിജയിച്ച കുട്ടിയ്ക്ക് സമ്മാനം നൽകുന്നതിനുള്ള കൂപ്പണുമായി എത്തിയപ്പോൾ കുട്ടിയ്ക്ക് അപമാനം നേരിട്ടതായാണ് പരാതി ഉയർന്നത്. കുട്ടിയുടെ പിതാവ് തങ്ങൾക്ക് നേരിട്ട ദുരനുഭവം വ്യക്തമാക്കി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതേ തുടർന്നു ജാഗ്രതാ ന്യൂസ് ലൈവ് ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് സഹിതം വാർത്ത പ്രസിദ്ധീകരിച്ചു. ഈ വാർത്തയും, കുട്ടിയുടെ പിതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും സഹിതം ട്രോൾ കോട്ടയം കൂടി ട്രോൾ പങ്കു വച്ചു. ഇതോടെയാണ് വിഷയം വൈറലായതും ചർച്ചയായി മാറിയതും.
തുടർന്നു വിഷയം ചർച്ചയായി മാറിയതോടെയാണ് രാവിലെ മാപ്പ് പറഞ്ഞ് പോസ്റ്റ് ഇട്ട് ലിറ്റിൽ ബൈറ്റ്‌സ് ബേക്കറി ഗ്രൂപ്പ് രംഗത്ത് എത്തിയത്. മാപ്പ് പറഞ്ഞ് മാന്യമായി സമ്മാനം നൽകാമെന്നു ബൈക്കറി ഗ്രൂപ്പ് തയ്യാറായതോടെ കുട്ടിയുടെ പിതാവായ അനു രമേശ് സ്വന്തം പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബേക്കറിയുടെ പോസ്റ്റ് കാണാം
കഴിഞ്ഞ ദിവസം ലിറ്റിൽ ബൈറ്റ്‌സ് ബേക്കേഴ്‌സ് ബ്രാഞ്ചിലെ ഞങ്ങളുടെ ഒരു സ്റ്റാഫിൽ നിന്നും കസ്റ്റമർക്ക് ബുദ്ധിമുട്ട് നേരിട്ടതിൽ ലിറ്റിൽ ബൈറ്റ്‌സ് ബേക്കേഴ്‌സ് മാനേജ്്‌മെന്റ് ക്ഷമചോദിക്കുന്നു. ഈ സംഭവം ലിറ്റിൽ ബൈറ്റ്‌സ് ബേക്കേഴ്‌സ് മാനേജ്‌മെന്റ് ഗൗരവമായി കാണുകയും അതിനു കാരണമായ സ്റ്റാഫിനെതിരെ നടപടി സ്വീകരിക്കുകയും, പിരിച്ചു വിടുകയും ചെയ്തതായും അറിയിച്ചുകൊള്ളുന്നു.
ഇനി ഒരിക്കലും ലിറ്റിൽ ബൈറ്റ്‌സ് ബേക്ക്‌ഴ്‌സ് സ്റ്റാഫിൽ നിന്ന് കസ്റ്റമേഴ്‌സിന് യാതൊരുതരത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുകയില്ലെന്നു ലിറ്റിൽ ബൈറ്റ്‌സ് ബേക്കേഴ്‌സ് മാനേജ്‌മെന്റ് ഉറപ്പു നൽകുന്നു.