കോട്ടയം ലുലുമാളിന് മുന്നിലെ വൻ ഗതാഗതക്കുരുക്ക്; പ്രതിക്കൂട്ടിൽ കോട്ടയം നഗരസഭയും പ്ലാനിംങ് ഇല്ലാത്ത ടൗൺ പ്ലാനിംങ് വകുപ്പും; കുരുക്കഴിക്കാൻ വഴികാണാതെ ജനത്തെ വലച്ചത് ഉദ്യോഗസ്ഥ അനാസ്ഥ

കോട്ടയം: കോട്ടയം നഗരത്തിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ലുലുമാൾ മൂലം എംസി റോഡിലുണ്ടായ ഗതാഗതക്കുരുക്കിൽ പ്രതിസ്ഥാനത്ത് കോട്ടയം നഗരസഭയും ടൗൺ പ്ലാനിംങ് വകുപ്പും. വർഷങ്ങൾക്കു മുൻപ് തന്നെ ലുലുമാൾ അധികൃതർ തങ്ങളുടെ പ്ലാൻ കൃത്യമായി നഗരസഭയ്ക്കും ടൗൺ പ്ലാനിംങ് ഡിപ്പാർട്ട്‌മെന്റിനും നൽകിയിരുന്നു. എന്നാൽ, എംസി റോഡിലേയ്ക്കാണ് രണ്ട് എൻട്രൻസുകളും എന്നറിഞ്ഞിട്ടും ലുലുമാളിന് അനുമതി നൽകിയ നഗരസഭയും ടൗൺ പ്ലാനിംങ് ഡിപ്പാർട്ടമെന്റുമാണ് ഇപ്പോൾ ജനത്തെ വലച്ചതിൽ ഒന്നാം പ്രതി.

Advertisements

കോട്ടയം നഗരത്തിലെ ഗതാഗത സംവിധാനങ്ങളുടെ പോരായ്മ കൃത്യമായി നഗരസഭ ഭരണാധികാരികൾക്കും, അതുപോലെ തന്നെ ടൗൺ പ്ലാനിംങ് വകുപ്പിനും അറിയാം. എന്നാൽ, ഈ പോരായ്മകൾ കണ്ടില്ലെന്നു വച്ചാണ് ഇവർ ലുലുമാളിന് അനുമതി നൽകിയതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ലുലുമാളിന് അനുമതി നൽകും മുൻപ് മറ്റേതെങ്കിലും വഴിയിൽ പ്രവേശനമോ പുറത്തിറങ്ങാനോ മാർഗം ഒരുക്കിയിട്ടുണ്ടോ എന്ന പ്രാഥമിക പരിശോധന പോലും ഈ വകുപ്പുകൾ നടത്തിയിട്ടില്ലെന്നാണ് ഇപ്പോഴത്തെ കുരുക്ക് കാണുമ്പോൾ വ്യക്തമാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആയിരം കാറുകൾക്ക് ഒരു സമയം പാർക്ക് ചെയ്യാനുള്ള സംവിധാനം ലുലുമാളിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ, റോഡിലേയ്ക്ക് പത്തു വണ്ടി ഒന്നിച്ച് ഇറങ്ങിയാൽ കുരുക്കുണ്ടാകുന്ന സാഹചര്യമാണ് എന്ന് ടൗൺ പ്ലാനിംങ് വകുപ്പിനും, നഗരസഭയും മനസിലായിട്ടില്ലെന്നു വേണം കരുതാൻ. മനസിലായില്ലെങ്കിൽ മനിസിലാക്കാതിരിക്കാൻ വേണ്ട നടപടികൾ ലുലു ഗ്രൂപ്പ് ചെയ്തിട്ടുണ്ടെന്നു വേണം സാധാരണക്കാർ മനസിലാക്കാൻ. രണ്ടു ദിവസമായി തുടരുന്ന കുരുക്ക് ഒരാഴ്ചയെങ്കിലും നീണ്ടു പോകുമെന്ന് ഉറപ്പാണ്. ന്യൂ ഇയർ, ക്രിസ്മസ്, അവധിക്കാലം തുടങ്ങിയ സമയങ്ങൾ വരുമ്പോൾ കുരുക്ക് നാലിരട്ടിയായി വർദ്ധിക്കാം. ഈ സാഹചര്യത്തിൽ കുരുക്കൊഴിവാക്കി പൊലീസും , കുരുക്കിൽപ്പെട്ട് ജനവും വലയുമെന്ന് ഉറപ്പാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.