സെൻറ് മേരിസ് ഐ ടി ഐ മികച്ച ബ്ലഡ്‌ ഡോണർ ഓർഗനൈസേഷൻ ; ബ്ലഡ്‌ ഡോണർ ഓർഗനൈസേഷനുള്ള പുരസ്കാരം നൽകിയത് കോട്ടയം മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക്          

മണർകാട് : രക്തദാനം മഹാദാനം  എന്ന ഓർമപ്പെടുത്തലുമായി ലോകമെങ്ങും ജൂൺ 14 രക്തദാതാക്കളുടെ ദിനം ആയി ആചരിക്കുമ്പോൾ, കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ബ്ലഡ്‌ ബാങ്ക് ജില്ലയിലെ ഏറ്റവും മികച്ച ബ്ലഡ്‌ ഡോണർ ഓർഗനയിസേഷൻ ആയി മണർകാട് സെൻറ് മേരിസ് പ്രൈവറ്റ് ഐ ടി ഐയെ തെരഞ്ഞെടുത്തു. ഏറ്റവും ശ്രേഷ്ഠമായ പങ്കുവയ്ക്കലായ രക്തദാനത്തിലൂടെ ഒരു ജീവൻ നിലനിർത്താൻ കഴിയുന്നതിലൂടെ നിസ്വാർത്ഥമായ സാമൂഹിക സേവനത്തിന്റെ ഭാഗമാകുന്നതിന് മണർകാട് സെൻറ്. മേരിസ് പ്രൈവറ്റ് ഐ ടി ഐ എന്നും മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു വരുന്നു. 

Advertisements

ഐ ടി ഐ റെഡ് റിബൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് ഈ കാര്യങ്ങൾ നടന്നു വരുന്നതു        വേൾഡ് ബ്ലഡ്‌ ഡോണേർസ് ഡേയോട് അനുബന്ധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ബ്ലഡ്‌ ബാങ്ക് സങ്കടിപ്പിച്ച പരിപാടിയിൽ ജില്ലയിലെ ഏറ്റവും മികച്ച ഓർഗനൈസേഷനുള്ള അവാർഡ് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ മണർകാട് സെൻറ് മേരിസ് ഐ ടി ഐ പ്രിൻസിപ്പൽ പ്രിൻസ് ഫിലിപ്പിന് നൽകി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചടങ്ങിൽ കോട്ടയം നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ഉഷ വി കെ, ഡെപ്യൂട്ടി സുപ്രണ്ട് ഡോ. രതീഷ്, ക്വാഷ്യാലിറ്റിഡെപ്യൂട്ടി സുപ്രണ്ട് ഡോ. സാം ക്രിസ്റ്റി, നഴ്സിംഗ് സുപ്രണ്ട് തെരേസ ജോർജ്, സെൻറ് മേരിസ് ഐ ടി ഐ യെ പ്രതിനിധീകരിച്ച് ഐ ടി ഐ സെക്രട്ടറി ബെന്നി ടി ചെറിയാൻ, റെഡ് റിബൺ ക്ലബ് പ്രോഗ്രാം ഓഫീസർ ബീന കെ ജി എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.