മണർകാട്: കോട്ടയം മണർകാട് കെകെ റോഡിൽ വൻ ഗതാഗതക്കുരുക്ക്. മണർകാട് ജംഗ്ഷനിലാണ് യാത്രക്കാർക്ക് ദുരിതമായി കുരുക്കുണ്ടായിരിക്കുന്നത്. നേരത്തെ മണർകാട് ജംഗ്ഷനിൽ വൻ ഗതാഗതക്കുരുക്കുണ്ടായിരുന്നത് പരിഹരിക്കുന്നതിനായി പൊലീസ് വൺവേ സംവിധാനം ഏർപ്പെടുത്തിയിരുന്നു. അറ്റകുറ്റപണികൾക്കായി മണർകാട് ബൈപ്പാസ് അടച്ചിട്ടതോടെയാണ് ഇവിടെ വലിയ ഗതാഗതക്കുരുക്കുണ്ടായിരുന്നത്. അറ്റകുറ്റപണികൾക്കായി റോഡ് അടയ്ക്കുമെന്നു പൊലീസിനു മുൻകൂർ അറിയിപ്പ് ലഭിച്ചതാണ്. ഈ സാഹചര്യത്തിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്നും ഉറപ്പായിരുന്നു. എന്നിട്ട് പോലും ഇവിടെ മതിയായ ക്രമീകരണം ഒരുക്കാൻ പൊലീസിനു സാധിച്ചില്ല. ഗതാഗതം നിയന്ത്രിക്കാൻ ഈ ജംഗ്ഷനിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പോലുമില്ല. ഒരു ഹോം ഗാർഡ് മാത്രമാണ് നിലവിൽ ഈ റോഡിലുള്ളത്.
കെകെ റോഡിൽ വടവാതൂർ ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങളുടെയും മണർകാട് പള്ളി ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങളുടെയും നീണ്ട നിരയാണ് ഇവിടെ കാണുന്നത്.
മണർകാട് ടൗണിൽ വൻ ഗതാഗതക്കുരുക്ക്; കുരുക്കിൽക്കുടുങ്ങി വലഞ്ഞ് യാത്രക്കാർ; റോഡ് കുരുങ്ങിയത് അറ്റകുറ്റപണികൾക്കായി ബൈപ്പാസ് അടച്ചതോടെ; മണർകാട് ഭാഗത്തേയ്ക്ക് എത്തുന്നവർ മറ്റു വഴികൾ തേടുക
Advertisements