കോട്ടയം : മണർകാട് കവലയിൽ പ്രവർത്തിച്ചിരുന്ന വസ്ത്ര ശാലയിലെ മാലിന്യത്തിന് തീ പിടിച്ചു. കവലയിൽ മുൻപ് പ്രവർത്തിച്ചിരുന്ന ഡ്രസ് വേൾഡ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന മാലിന്യത്തിനാണ് തീ പിടിച്ചത്. തീയും പുകയും ഉയർന്നതിനെ തുടർന്നാണ് നാട്ടുകാർ വിവരം അറിഞ്ഞത്. തുടർന്ന് നാട്ടുകാർ വിവരം മണർകാട് പൊലീസിലും അഗ്നിരക്ഷാ സേനയിലും അറിയിച്ചു. തുടർന്ന് അഗ്നി രക്ഷസേന സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി.
Advertisements