കോട്ടയം മണർകാട് പെരുമാനൂർ കുളത്ത് മരം കടപുഴകി വീണു ; റോഡിന് കുറുകെ മരം വീണതോടെ ഗതാഗതം തടസപ്പെട്ടു

കോട്ടയം : ശക്തമായ കാറ്റിലും മഴയിലും  മരം കടപുഴകി വീണു. മണർകാട് പെരുമാനൂർ കുളത്ത് റോഡിന് കുറുകെയാണ് മരം കടപുഴകി വീണത്. പെരുമാനൂർ കുളത്ത് ഒറവയ്ക്കൽ കൂരാലി റോഡിൽ മണർകാട് അമ്പലത്തിന്റെ കാണിക്ക വഞ്ചിക്ക് എതിർ വശത്തുള്ള മരമാണ് റോഡിലേയ്ക്ക് വീണത്. ശക്തമായ മഴയായിരുന്നതിനാൽ വാഹനങ്ങൾ കുറവായിരുന്നു. ഒഴിവായത് വൻ ദുരന്തം .

Advertisements

മരം റോഡിന് കുറുകെ വീണതോടെ ഗതാഗതം തടസപ്പെട്ടു. ഒറവയ്ക്കൽ റൂട്ടിലൂടെയുള്ള  വാഹനങ്ങൾ ഇതോടെ വഴി തിരിച്ചു വിട്ടു. മണർകാട് പൊലീസും അഗ്നി രക്ഷാ സേനാംഗങ്ങളും സ്ഥലത്തെത്തി മരം മുറിച്ചു മാറ്റുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles