കോട്ടയം മണർകാട് പെരുമാനൂർകുളത്ത് കാറും വാനും കൂട്ടിയിടിച്ചു; അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ പച്ചക്കറി തട്ട് ഇടിച്ചു തകർത്തു; ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ; വീഡിയോ കാണാം

കോട്ടയം: മണർകാട് പെരുമാനൂർകുളത്ത് കാറും വാനും കൂട്ടിയിടിച്ചു. നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ പച്ചക്കറി തട്ട് ഇടിച്ചു തകർത്തു. ചൊവ്വാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം. മണർകാട് മാലം ഭാഗത്തു നിന്നും കവല ഭാഗത്തേയ്ക്കു വരികയായിരുന്നു കാർ. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ വാനിൽ ഈ കാർ ഇടിച്ചു.

Advertisements

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ പച്ചക്കറി തട്ടിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ആരോപണം ഉയർത്തി. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ മണർകാട് പൊലീസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നു പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്നു മണർകാട് പള്ളി റോഡിൽ ഗതാഗതം തടസപ്പെട്ടു.

Hot Topics

Related Articles