കോട്ടയം മണിപ്പുഴയിലെ ലുലുമാളിനെതിരായ ഹിന്ദു സംഘടനയുടെ പ്രതിഷേധം; പി.സി ജോർജിന്റെ മാൾ ജിഹാദിന്റെ ഭാഗം; ലുലുവിനെതിരായ പ്രതിഷേധം കടുപ്പിച്ച് ഹൈന്ദവ സംഘടനകൾ; തകർക്കുക ഹിന്ദുവിന്റെ ചെറുകിട കച്ചവടത്തെയെന്നു വാദം

കോട്ടയം: കോട്ടയം മണിപ്പുഴയിൽ നിർമ്മാണം ആരംഭിക്കുന്ന ലുലുമാളിനെതിരായ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം പി.സി ജോർജിന്റെ മാൾ ജിഹാദ് ആരോപണത്തെ പിൻപറ്റിയെന്നു സൂചന. മധ്യകേരളത്തിലേയ്ക്കു ലുലു മാളുകൾ വ്യാപിപ്പിക്കുന്നതിനു പിന്നിൽ ഹിന്ദു വ്യാപാരാകളുടെ സ്ഥാപനത്തെ തകർക്കുകയാണ് ലക്ഷ്യമെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനു സമാനമായ ആക്രമണമാണ് ഇപ്പോൾ കോട്ടയത്ത് ലുലുമാളിനെതിരെ ഹൈന്ദവ സംഘടനകൾ ഉയർത്തി വിട്ടിരിക്കുന്നത്. ലുലുമാളിനെതിരായ ആക്രമണത്തിന്റെ ആദ്യ പടിയായി തന്നെയാണ് ഇപ്പോൾ മാളിനെതിരായ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുന്നതും.

Advertisements

ജനവാസ മേഖലയായ ചെറിയ പട്ടണമെന്ന നിലയിൽ വേണ്ടത്ര പഠനങ്ങൾ നടത്താതെയും, മാലിന്യ നിർമ്മാർജ്ജനം, വീതിയുള്ള വഴികൾ, ശരിയായ ജലവിതരണ സംവിധാനം എന്നിവ ഇല്ലാതെയുമാണ് കോട്ടയം മണിപ്പുഴയിൽ ലുലുമാളിന് അനുമതി നൽകിയതെന്നതാണ് പ്രധാനമായും പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണം. നഗര സഭാപ്രദേശത്ത് ലുലു മാൾ പോലെ വലിയ സ്ഥാപനം വരുന്നത് കോട്ടയം നഗരത്തെ ഇല്ലാതാക്കുമെന്നും പരാതിയിൽ പറയുന്നു. സ്വദേശി ജാഗരൺ മഞ്ച് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഒ.എം.ശ്രീജിത്താണ് ഇപ്പോൾ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം മണിപ്പുഴയിൽ എം.സി റോഡിനോട് ചേർന്ന പ്രദേശത്താണ് ലുലുമാൾ വരുന്നത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ പ്രദേശത്ത് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നിപ്പോൾ ടയോട്ടയുടെ എതിർവശത്താണ് ഇത്തരത്തിൽ വലിയൊരു മറച്ചു കെട്ടലുമായി ലുലുമാൾ ഉയരുന്നത്. ഇത്തരത്തിൽ മാൾ ഉയരുമ്പോൾ ഉയരേണ്ട പ്രതിഷേധങ്ങളൊന്നും മാളിന്റെ നിർമ്മാണം ആരംഭിച്ച് ഇത്രനാളായിട്ടും ഇവിടെ ഉയർന്നിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ സ്വദേശി ജാഗരൺമഞ്ച് എന്ന ഹിന്ദു അനുഭാവമുള്ള സംഘടനയുടെ പ്രതിഷേധം എത്തിയിരിക്കുന്നത്.

ലുലു മാൾ കോട്ടയത്ത് സ്ഥാപിക്കുന്നതോടെ ഇപ്പോൾ തന്നെ ദുർബ്ബലമായിരിക്കുന്ന കോട്ടയം പട്ടണത്തിലെ വ്യവസായ, കച്ചവടമേഖലകൾ മരവിക്കുമെന്നും കോട്ടയം പട്ടണത്തിന്റെ സാഹചര്യങ്ങൾ ഇപ്പോൾ ലുലു മാൾ പോലെയൊന്നിന് പറ്റിയതല്ലെന്നും പരാതിയിൽ ആരോപണം ഉയർന്നിട്ടുണ്ട്. യോജ്യമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം ചെറുകിട വ്യാപാരി വ്യവസായികളെ ഒരുമിപ്പിച്ച് ജനകീയ പ്രക്ഷോഭം നടത്തുമെന്ന് സ്വദേശി ജാഗരൺ മഞ്ച് ഭാരവാഹികൾ പ്രഖ്യാപിക്കുന്നുണ്ട്.

പിന്നിൽ ഹൈന്ദവ സംഘടനകൾ
സ്വദേശി ജാഗരൺ മഞ്ച് എന്ന സംഘടനയ്ക്കു പിന്നിൽ ഹൈന്ദവ സംഘടനകളുടെ അതിപ്രസരം ഉണ്ടെന്നാണ് വ്യക്തമാകുന്നത്. ബി.ജെ.പി അനുഭാവമുള്ള സംഘപരിവാർ ആഭിമുഖ്യമുള്ളവരാണ് സ്വദേശി ജാഗരൺ മഞ്ചിന്റെ ഭാരവാഹികളിൽ ഏറെപ്പേരും. ഈ സാഹചര്യത്തിൽ ലുലുവിനെതിരായ പോരാട്ടത്തിനു പിന്നിൽ ബി.ജെ.പി അടങ്ങുന്ന സഖ്യമാണ് എന്നു തന്നെയാണ് വ്യക്തമാക്കുന്നത്. പി.സി ജോർജുമായി മുൻപ് ചേർന്നു നിന്നിരുന്ന ചില വ്യക്തികളും ലുലുമാളുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വന്നിരക്കുന്ന കത്തിലും ഉൾപ്പെട്ടിട്ടുണ്ട് എന്നു സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ലുലുമാൾ നിർമ്മാണത്തിന് ഏതെങ്കിലും ഭീഷണി ഇത്തരം സംഘടനകൾ സൃഷ്ടിക്കുമോ എന്നാണ് കോട്ടയം ആകാംഷയോടെ കാത്തിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.