കോട്ടയം മണർകാട് ബാറിന്റെ പാർക്കിംങ് ഗ്രൗണ്ടിനുള്ളിൽ മണർകാട് സ്വദേശിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ഇൻഡസ് മോട്ടോഴ്‌സ് ജീവനക്കാരൻ

മണർകാട്: ബാറിന്റെ പാർക്കിംങ് ഗ്രൗണ്ടിനുള്ളിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇൻഡസ് മോട്ടോഴ്‌സിലെ സൂപ്പർ വൈസറാണ് മണർകാട് ശങ്കരശേരിൽ മാന്തറപ്പറമ്പിൽ വേലായുധന്റെ മകൻ എം.വി മഹേഷിനെ(42)യാണ് മണർകാട്ടെ ബാറിന്റെ പാർക്കിംങ് ഏരിയയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മണർകാട് രാജ് റസിഡൻസി ബാറിന്റെ പാർക്കിംങ് ഏരിയയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാറിനുള്ളിൽ മദ്യപിച്ച ശേഷം കാറിൽ വിശ്രമിക്കുകയായിരുന്ന ഇദ്ദേഹം അൽപ നേരം കഴിഞ്ഞിട്ടും പുറത്ത് വരാതിരുന്നതിനെ തുടർന്ന് ബാർ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മണർകാട് പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം മണർകാട്ട് സെന്റ് മേരീസ് ആശുപത്രിയിലേയ്ക്കു മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അവിവാഹിതനാണ് മഹേഷ്.

Advertisements

Hot Topics

Related Articles