കോട്ടയം മറിയപ്പള്ളിയിൽ ഇടിമിന്നലിൽ വീടിന്റെ മേൽക്കൂര തകർന്നു; കുട്ടികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: മറിയപ്പള്ളിയിൽ ഇടിമിന്നലിൽ വീടിന്റെ മേൽക്കൂര തകർന്നു. മറിയപ്പള്ളി കുരിശിങ്കൽ റിച്ചാർഡിന്റെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്. വീടിന്റെ രണ്ടു മുറികൾ വാർത്തതാണ്. ഇതിനു പിന്നിലെ ഷീറ്റിട്ട രണ്ടു മുറികളുടെ മേൽക്കൂരയാണ് ഇടിമിന്നലേറ്റ് തകർന്നത്. ഷീറ്റും , മേൽക്കൂരയിലെ റൂഫിംങും തകർന്നു. ഈ സമയം കുട്ടികൾ ഈ മുറികളിൽ ഇരുന്ന് കളിക്കുകയായിരുന്നു. ഈ മുറികളിലാണ് ഇടിമിന്നലേറ്റ്. ഭാഗ്യം കൊണ്ടാണ് അപകടം ഒഴിവായത്.

Advertisements

Hot Topics

Related Articles