കോട്ടയം: ജില്ലയിൽ വ്യാപകമായി പഴകിയ മീൻ വിൽപ്പന നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വ്യാപക പരിശോധന. കോട്ടയം നഗരസഭ പരിധിയിൽ മണിപ്പുഴ ഭാഗത്തെ മീൻ കടയിൽ നിന്നും 20 കിലോ പഴകിയ മീൻ പിടിച്ചെടുത്തു. കോട്ടയം പാലാ ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫിസർ സന്തോഷിന്റെ നേതൃത്വത്തിൽ നാട്ടകം ഗസ്റ്റ് ഹൗസ് മണിപ്പുഴ റോഡരികിലെ മീൻതട്ട് കടയിൽ നിന്നുമാണ് പഴകിയ മീൻ പിടിച്ചെടുത്തത്. വൈക്കം കോലോത്തുംകടവ് മാർക്കറ്റിൽ നിന്നും നാലു കിലോ പഴകിയ മീനും പിടിച്ചെടുത്തു.
വെള്ളിയാഴ്ച രാവിലെ കോട്ടയം നഗരമധ്യത്തിൽ നടത്തിയ പരിശോധനയിലാണ് പഴകിയ മീൻ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. 20 കിലോ ചൂരയാണ് കോട്ടയം മണിപ്പുഴ നാട്ടകം ഗസ്റ്റ് ഹൗസ് റോഡിൽ പ്രവർത്തിക്കുന്ന കടയിൽ നിന്നും പിടിച്ചെടുത്തത്. ഇവിടെ നിന്നും മുൻപും പഴകിയ മീൻ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കട ഉടമയക്കെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം കേസെടുത്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ കോട്ടയം വൈക്കത്തും ഏറ്റുമാനൂർ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥ തേരേസിലിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പരിശോധനയിൽ ഇവിടെ കോലോത്തുംപാടം മാർക്കറ്റിൽ നിന്നും നാലു കിലോ മീനാണ് പിടികൂടിയത്. പഴകിയ മീൻ പിടികൂടിയ സ്ഥാപനങ്ങൾക്ക് എതിരെ കേസെടുക്കും. ചങ്ങനാശേരിയിൽ പരിശോധന പൂർത്തിയായി വരുന്നതേയുള്ളു. ജില്ലയിൽ മൂന്നു സ്‌ക്വാഡുകളായി തിരഞ്ഞാണ് പരിശോധന നടത്തിയത്.