കോട്ടയം : എംസി റോഡിൽ മറിയപ്പള്ളിയിൽ നിയന്ത്രണം വിട്ട ലോറി കാറിലും സ്കൂട്ടറിലും ഇടിച്ച് വീട്ടമ്മ മരിച്ചു. മറിയപ്പള്ളി സ്വദേശിയായ വീട്ടമ്മയാണ് മരിച്ചത്. ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. പള്ളം മംഗലപുരം വീട്ടിൽ ഷൈലജ (60) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് സുദർശനനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ എം സി റോഡിൽ മറിയപ്പള്ളിയിൽ ആയിരുന്നു അപകടം. പള്ളത്തു നിന്നും മറിയപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്നു ഇവർ സഞ്ചരിച്ച സ്കൂട്ടർ. ഈ സമയം എതിർ ദിശയിൽ നിന്നും വന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം ഒരു കാറിലും , പിന്നീട് ഇവർ സഞ്ചരിച്ച സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ശൈലജ തൽക്ഷണം മരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉടൻ തന്നെ സുദർശനെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.