ലോകകേരള സഭയുടെ ഭാഗമായി അനിത പുല്ലയിൽ നിയമസഭയിൽ എത്തിയ സംഭവം; സഭാ ടിവിയിലെ നാലു ജീവനക്കാരെ നീക്കി; നടപടി സ്പീക്കർ എംബി രാജേഷിന്റേത്

തിരുവനന്തപുരം: ലോക കേരള സഭയുടെ ഭാഗമായുള്ള പരിപാടികളിൽ വിവാദ വനിത അനിത പുല്ലയിൽ എത്തിയ സംഭവത്തിൽ നാലു ജീവനക്കാർക്ക് എതിരെ നടപടി. സഭയുടെ ഭാഗമായി പരിപാടിയിൽ വിവാദ വനിത പങ്കെടുത്തതിൽ വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോൾ നടപടിയെടുത്തത്. നിയസഭയുടെയും ലോക കേരള സഭയുടെയും പാസുള്ള യുവതിയായ ജീവനക്കാരിയുടെ സഹായത്തോടെയാണ് ഇവർ സഭാ വളപ്പിലും വരാന്തയിലും കയറിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് ഇവരെ സഹായിച്ചവർ അടക്കമുള്ളവർക്കെതിരെ നടപടിയെടുത്തതെന്ന് സ്പീക്കർ എംബി രാജേഷ് അറിയിച്ചു.
നിയസഭയുടെ വാച്ച് ആന്റ് വാർഡിന് അനിതയെ അറിയില്ല. ഫസീല, വിഷ്ണു, എന്നിവർ അടക്കമുള്ള നാലു പേർക്കെതിരെയാണ് കേസ് എടുത്തത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.