വ്യോമസേനയിലേക്കുള്ള അഗ്‌നിപഥ് രജിസ്‌ട്രേഷൻ ഇന്ന് തുടങ്ങും; നിയമനം മൂവായിരം പേര്‍ക്ക്

വ്യോമസേനയിലേക്കുള്ള അഗ്‌നിപഥ് രജിസ്‌ട്രേഷന് ഇന്ന് തുടക്കം. ഓണ്‍ലൈനായാണ് രജിസ്‌ട്രേഷന്‍ നടക്കുക .

ഇപ്പോൾ (10 മണി) മുതൽ അപേക്ഷകള്‍ നല്‍കിത്തുടങ്ങാം. agnipathvayu.cdac.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകള്‍ നല്‍കേണ്ടത്. ജൂലൈ അഞ്ച് വരെ അപേക്ഷകള്‍ നല്‍കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അന്തിമ നിയമന പട്ടിക ഡിസംബര്‍ 11 ന് പുറത്തിറക്കും. ഇക്കൊല്ലം മൂവായിരം പേര്‍ക്കാണ് നിയമനം.
indianairforce.nic.in എന്ന വെബ്‌സൈറ്റില്‍ വിജ്ഞാപനം സംബന്ധിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നാവികസേനയിലേക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ നാളയാണ് തുടങ്ങുക. അടുത്ത മാസം മുതലാണ് കരസേന രജിസ്‌ട്രേഷന്‍.

അതേസമയം അഗ്‌നിപഥ് പദ്ധതിക്കെതിരെ ബീഹാറില്‍ പ്രതിഷേധം പലയിടങ്ങളിലും തുടുരുകയാണ്. യുപി, ഹരിയാന സംസ്ഥാനങ്ങളില്‍ ഇന്ന് പദ്ധതിക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിഷേധം നടത്തും.

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയിലൂടെ സൈനികരുടെ പെന്‍ഷന്‍ തുക കുടിശ്ശിക അടക്കം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് നടപടി. രണ്ടായിരം കോടി രൂപയാകും കുടിശികയിനത്തില്‍ സര്‍ക്കാരിന് നല്‍കേണ്ടി വരുക.

ഈ വര്‍ഷം മാര്‍ച്ചില്‍ സുപ്രീംകോടതി വണ്‍ റാങ്ക് വണ്‍ പെന്‍ഷനിലെ കേന്ദ്രസര്‍ക്കാരിന്റെ നയവും നടപ്പാക്കുന്ന രീതിയും ശരിവച്ചിരുന്നു. ഇന്ത്യന്‍ എക്സ്സ് സര്‍വീസ് മൂവ്‌മെന്റ് നല്‍കിയ ഹര്‍ജി തള്ളിയായിരുന്നു കോടതി വിധി.

ഇതിന്റെ അടിസ്ഥാനത്തില്‍ 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാകും പെന്‍ഷന്‍ നല്‍കുക. അഗ്‌നിപഥ് പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ തന്നെ സര്‍തക്കാര്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

Hot Topics

Related Articles