ഏറ്റുമാനൂർ: എം.സി റോഡിനെ ചോരയിൽ മുക്കി ആളുകളെ കൊല്ലാക്കൊല ചെയ്യുന്ന ആവേമരിയ ബസിന്റെ അമിത വേഗത്തിനെതിരെ പ്രതിഷേധവും താക്കീതുമായി സി.പി.എം. സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി എം.സി റോഡിൽ നിരന്നതോടെ വഴി മാറിയോടി രക്ഷപെടാനുള്ള നീക്കവും പൊളിഞ്ഞു. മറ്റൊരു വഴിയിൽ നിർത്തി തിരിച്ച് വിടാനുള്ള നീക്കം ആ സ്ഥലത്ത് എത്തി സി.പി.എം പ്രവർത്തകർ തടയുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഏറ്റുമാനൂർ കാണക്കാരിയിൽ അമിത വേഗത്തിലെത്തിയ ആവേമരിയ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായി പതിനെട്ടുകാരി കൊലപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് അമിത വേഗത്തിലോടുന്ന സ്വകാര്യ ബസുകൾക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന ആവേമരിയ ബസിലെ ജീവനക്കാരിൽ ഏറെപ്പേരും ഗുണ്ടാ ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് എന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാഹനാപകടങ്ങൾ ഉണ്ടാകുമ്പോഴും, അമിത വേഗത്തെപ്പറ്റി പരാതി ഉയരുമ്പോഴും യാത്രക്കാരെ ഭീഷണിപ്പെടുത്താനും ആക്രമിക്കാനും പോലും ഈ സ്വകാര്യ ബസ് ജീവനക്കാർ തയ്യാറാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബസുകളെ നാട്ടുകാർ ഭയപ്പെട്ടു തുടങ്ങിയത്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തോടെ കുടുംബശ്രീ പ്രവർത്തകരായ വീട്ടമ്മമാർ ബസിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. ഈ വീട്ടമ്മമാരുടെ പ്രതിഷേധം സി.പി.എം ഏറ്റെടുക്കുന്നതാണ് ഇന്ന് കണ്ടത്.
ഏറ്റുമാനൂർ തവളക്കുഴിയിൽ പ്രതിഷേധവുമായി സി.പി.എം പ്രവർത്തകർ പ്രതിഷേധവുമായി ഒത്തു കൂടിയത് അറിഞ്ഞ വാഹനം വഴിമാറ്റിക്കൊണ്ടു പോകാനാണ് ബസ് ജീവനക്കാർ ശ്രമിച്ചത്. തുടർന്നു സി.പി.എം പ്രവർത്തകർ ഇവിടെ നിന്നും കാണക്കാരി അമ്പലപ്പടിയിൽ എത്തി ഇവിടെ നിന്നും ബസുകൾ തിരിഞ്ഞ് പോകാനുള്ള ശ്രമം സി.പി.എം പ്രവർത്തകർ തടഞ്ഞു. തുടർന്നു ബസ് ജീവനക്കാരെ താക്കീത് ചെയ്ത ശേഷമാണ് പാർട്ടി പ്രവർത്തകർ പിരിഞ്ഞ് പോയത്. വരും ദവസങ്ങളിൽ ബസുകളുടെ അമിത വേഗത്തിനെതിരെ പ്രതിഷേധം തുടരുമെന്നു സി.പി.എം അറിയിച്ചു.