എം.സി റോഡിൽ പള്ളത്തെ അപകടം : മരിച്ച കർണ്ണാടക സ്വദേശി പൂവൻതുരുത്തിലെ പലചരക്ക് കടയിലെ ജീവനക്കാരൻ 

കോട്ടയം : കോട്ടയം പളളം പുത്തൻ ചന്ത റ്റി എം ആർ ജംഗ്ഷനിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടത്തിൽ മരിച്ച സ്കൂട്ടർ യാത്രികൻ മരിച്ചു. കർണാട സ്വദേശി പൂവൻതുരുത്ത് നടുവിലേപ്പറമ്പിൽ പ്രശാന്ത് ഷെട്ടിയാണ് മരിച്ചത്. എതിർ ദിശയിലെത്തിയ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ആക്ടീവയും ഡിയോയുമാണ് കൂട്ടിയിടിച്ചത്. 

Advertisements

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ പ്രശാന്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്.  ഉടൻ തന്നെ ഇത് വഴി എത്തിയ ലീഗൽ മെട്രോളജിയുടെ വാഹനത്തിൽ ഇയാളെ കോട്ടയം മെഡിൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ ഇയാളുടെ മുഖത്തിനാണ് പരിക്കേറ്റത്. ഇടിയുടെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ എത്തിയപ്പോൾ മുഖത്ത് നിന്നും ചോര വാർന്ന നിലയിലായിരുന്നു ഇയാൾ. മൂക്കിൽ നിന്നു മടക്കം രക്തം ഒഴുകുന്നുണ്ടായിരുന്നതായി ദ്യക് സാക്ഷികൾ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.