ഗാന്ധിനഗർ:മെഡിക്കൽ കോളേജിലെ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് സ്വകാര്യ ലാബിൻ്റെ വഴിവിട്ട ബന്ധം. തെറ്റായ പരിശോധനാ ഫലം ലഭിച്ച ചികിത്സയിലിരുന്ന യുവതി മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നല്കി.
ആലപ്പുഴ ജില്ലയിലെ ചേർത്തല ഇളവയ്പ് ജോസ് ഭവനിൽ ജോജി ജെ ജോസിൻ്റെ ഭാര്യ അമൃത പി സലിം ആണ് പരാതി നല്കിയത്. അമൃത അഞ്ചുമാസം ഗർഭിണിയായിരുന്നപ്പോൾ നടന്ന പരിശോധനയിൽ കുട്ടിക്ക് ഹൃദ്രോഗമുണ്ടെന്ന് കണ്ടെത്തിയിരുന്നു.കഴിഞ്ഞ ജൂൺ 17ന് കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽ പ്രവേശിപ്പിക്കുകയും 23 ന് ശസ്ത്രക്രീയയിലൂടെ ഗർഭച്ഛിദ്രം നടത്തുകയും ചെയ്തു. ഫിറ്റൽ മെഡിസിനിലെ ഡോ.റാണി ലക്ഷ്മി, കുടുംബാസൂത്രണ വിഭാഗത്തിലെ ഡോ.അജ്ഞലി എന്നിവരുടെ നിർദ്ദേശമനുസരിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.
ഗർഭസ്ഥ ശിശുവിന് രോഗം ഉണ്ടായതിൻ്റെ കാരണം കണ്ടെത്താനായി മാതാപിതാക്കളുടെ ജന്മനാ ഉള്ള പ്രശ്നങ്ങളാണോ എന്നു കണ്ടെത്തുവാൻ ക്രോമോസോമൽ മൈക്രോ അറേയ് അനാലിസിസ് (സിഎംഎ) പരിശോധനക്കായി കുട്ടിയുടെ ത്വക് എടുത്ത് ചികിത്സിച്ച ഡോക്ടർമാരുടെ നിർദേശപ്രകാരം മെഡിക്കൽ കോളേജ് ഗൈനക്കോളജിയിലെ സ്റ്റാഫ് നഴ്സ് ശില്പയുടെ കൈവശം ഭർത്താവ് ജോജി 24 ന് 9500 രൂപ നല്കി. മെഡിക്കൽ കോളേജിലെ രോഗികൾക്ക് ആവശ്യമായ പരിശോധനകൾ നടത്തുന്നത് ലൈഫ് സെൽ ഡയഗ്നോസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണെന്ന് ഡോ.റാണിലക്ഷ്മിയും, നഴ്സായ ശില്പയും പറഞ്ഞു വിശ്വസിപ്പിച്ചതുകൊണ്ടാണ് പണം നല്കിയത്.ജൂൺ 25 ന് അമൃതയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.ജൂലൈ 1-ന്ജോജിയുടെ ഫോണിലേയ്ക്ക് പരിശോധനയ്ക്കായി സാംപിൾ നല്കിയിരുന്ന സ്ഥാപനത്തിൽ നിന്ന് സ്ഥാപനത്തിൻ്റെ എക്സിക്യൂട്ടീവ് ആണെന്നു പരിചയപ്പെടുത്തി ഒരാൾ വിളിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടെസ്റ്റിൻ്റെ കാര്യങ്ങൾ നോക്കുന്നയാളിൻ്റെയും തുക ഒടുക്കിയതിൻ്റെയും നിജസ്ഥിതി അറിയുന്നതിനാണ് വിളിച്ചതെന്നായിരുന്നു വിളിച്ചയാൾ പറഞ്ഞത്. പരിശോധനാ ഫലം അറിയാൻ 9 ന് ജോജി നഴ്സ് ശില്പയെ ഫോണിലും വാട്ട്സ്ആപ്പിലും ബന്ധപ്പെട്ടു.18 ന് ഇവർ പരിശോധനാ ഫലം ഫോണിൽ അയച്ചുനല്കി. ഫലം നോർമലാണെന്നാണ് പറഞ്ഞത്.പിന്നീട് ബില്ലിൽ ചേരു ചേർത്തത് തെറ്റായിട്ടാണെന്നു പറഞ്ഞ് പഴയ ബില്ലിൽ പേര് കൃതൃമമായി ചേർത്ത് അതേ പരിശോധനാ ഫലം വീണ്ടും അയച്ചുനൽകി.
എന്നാൽ ഇതിൽ ചേർത്തിരുന്ന തിയതിയിൽ അമൃത ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നില്ല.തനിക്കുമറ്റാരുടെയോ പരിശോധനാ ഫലം അയച്ചുതരുകയാണ് പ്രസ്തുത സ്ഥാപനം ചെയ്തത്. അതു കൊണ്ട് തനിക്കുണ്ടായ മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ട് ഉണ്ടാക്കിയ ഡോക്ടർമാർ, നഴ്സ് എന്നിവർക്കെതിരെയും പരിശോധന നടത്താതെ തെറ്റായ പരിശോധനാ ഫലം നല്കി വഞ്ചിച്ച സ്ഥാപനത്തിനെതിരെയും നടപടി ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ട്, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് പരാതി നല്കിയിരിക്കുകയാണ് അമൃത പി സലിം .