കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന്റെ വജ്രജൂബിലി ആഘോഷവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മെയ് 21 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ – വനിതാശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കും. സഹകരണ – രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ സ്വാഗതം ആശംസിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു ആമുഖ പ്രസംഗം നടത്തും. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, കെ.എം.എസ്.സി.എൽ മാനേജിംഗ് ഡയറക്ടർ ജീവൻ ബാബു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഞ്ജു മനോജ്(ആർപ്പൂക്കര), സജി തടത്തിൽ ( അതിരമ്പുഴ), ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി, ആർപ്പൂക്കര ഗ്രാമപഞ്ചായത്തംഗം അരുൺ ഫിലിപ്പ്, ഗവൺമെന്റ് നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ വി.കെ. ഉഷ, ഗവൺമെന്റ് ഡെന്റൽ കോളേജ് പ്രിൻസിപ്പൽ എസ്. മോഹൻ, ഐ.സി.എച്ച് സൂപ്രണ്ട് കെ.പി. ജയപ്രകാശ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ശ്രീലേഖ, മെഡിക്കൽ കോളേജ് ചീഫ് നഴ്‌സിംഗ് ഓഫീസർ വി.ആർ. സുജാത, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ എന്നിവർ പങ്കെടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളും നിർമാണത്തുകയും
നിർമ്മാണോദ്ഘാടനം ചെയ്യുന്ന പദ്ധതികൾ
സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് – 268.60 കോടി
പാരാമെഡിക്കൽ ഹോസ്റ്റൽ – 6 കോടി
ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ
സ്റ്റേറ്റ് ഓഫ് ആർട് സയന്റിഫിക് വെയർഹൗസ് -17 കോടി
മെഡിക്കൽ ആൻഡ് സർജിക്കൽ സ്റ്റോർ – 3 കോടി
ഓഫ്താൽമോളജി ഓപ്പറേഷൻ തിയറ്റർ – 1.79 കോടി
പാൻഡമിക് ഐ.സി.യു ഗൈനക്കോളജി – 58.47 ലക്ഷം
ന്യൂറോ സർജറി അത്യാധുനിക ഉപകരണങ്ങൾ – 3.16 ലക്ഷം
മെന്റൽ ഹെൽത്ത് റിവ്യു ബോർഡ് കോട്ടയം – 35 ലക്ഷം