മെഡിക്കൽ ലാബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി; അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കോട്ടയം: മെഡിക്കൽ ലാബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേഷ് കുമാർ പി.പി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രതാപ് വിനു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ആന്റണി ഏലിജിയസ്, സെക്രട്ടറി നൗഷാദ് മേത്തർ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് നിമിഷാ ദാസ് എന്നിവർ പ്രസംഗിച്ചു. എസ്.രാജേഷ് സ്വാഗതവും, സിന്ധു മനോഹർ നന്ദിയും പറഞ്ഞു. കെ.എൽ.ഇ.എ ആക്ട് വരുമ്പോൾ നിലവിലുള്ള ലാബുകൾക്ക് പ്രവർത്തിക്കാനുള്ള നിയമപരമായ സംരക്ഷണം സർക്കാർ ഉറപ്പ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles