കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിലേയ്ക്ക് ജൂനിയർ ഡോക്ടേഴ്‌സിനെ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ താല്കാലികമായി നിയമിക്കുന്നു. ഇതിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ മെയ് രണ്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കും. റേഡിയോളജിയിൽ എംഡിയുള്ള ടിസിഎംസി രജിസ്‌ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 8000 രൂപ ശമ്പളം.
Advertisements