കോട്ടയം . കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സിറ്റി സ്കാനിംഗ്, യൂറോഗ്രാം , യു എസ് ജി തുടങ്ങി എല്ലാ ആധുനികാ പരിശോധനാ സംവിധാനങ്ങളും ഇവിടെയുണ്ട് പക്ഷേ അതീവ ഗുരുതരവസ്ഥയിലെത്തുന്ന രോഗികൾ ഒഴികെ മറ്റെല്ലാ രോഗികൾക്കും ഈ പരിശോധനകൾ നടത്തണമെങ്കിൽ ഒരു മാസം മുതൽ മൂന്നു മാസം വര കാത്തിരിക്കണം. കാരണം അന്വേഷിച്ചാൽ ധിക്കാരം നിറഞ്ഞ മറുപടിയാണ് ചില എച്ച് ഡി സി ജീവനക്കാരികളിൽ നിന്ന് ലഭിക്കുന്ന മറുപടി.
സ്കാനിംഗ് കഴിയുന്ന ഒരു രോഗിയുടെ റിസൾട്ട് എപ്പോൾ കിട്ടുമെന്ന് അറിയുവാൻ മണിക്കൂറുകളോളം ക്യ നിന്ന് കൗണ്ടറിലെ ജീവനക്കാരിയുടെ അടുത്ത് എത്തുമ്പോൾ കിട്ടുന്ന മറുപടി നിങ്ങൾക്ക് സൗകര്യം ഉള്ളപ്പോൾ വന്ന് വാങ്ങിയാൽ മതിയെന്നാണ്. ആശുപത്രി വികസന സമിതി (എച്ച്ഡിസി) വഴി ജോലി ലഭിച്ച ചില ജീവനക്കാരികൾ പറയുന്നത്. പല വിഭാഗങ്ങളിലും ജോലി ചെയ്യുന്ന ചില എച്ച് ഡിസി ജീവനക്കാരുടെ പെരുമാറ്റം ഇത്തരത്തിലുള്ള താ ണെന്ന് വ്യാപകമായ ആക്ഷേപമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാർഡുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് സ്കാനിംഗ് ആവശ്യമായി വരുമ്പോൾ സ്ഥിരം ജീവനക്കാരാണ് ചിലപ്പോൾ രോഗികളെ കൊണ്ടുവരുന്നത്. അവരോടും ചില എച്ച് ഡി സി ക്കാരായ ജീവനക്കാർ മോശമായി പെരുമാറുന്നതായും ആക്ഷേപമുണ്ട്. ഭരണാധികാരിയായിരുന്ന ഒരു സീനിയർ ഡോക്ടറെ വളരെ ജൂനിയറായ ഒരു എച്ച്ഡിസിേ നേഴ്സ് പരസ്യമായി അപമാനിച്ചിട്ടും ഇവർക്കെതിരെ നടപടിയെടുക്കുവാൻ അധികൃതർ തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. അതിനാൽ ആശുപത്രിക്ക് കളങ്കം വരുത്തുന്ന പ്രവൃത്തി ചെയ്യുന്ന ചില എച്ച് ഡി സി ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുവാൻ അധികൃതർ തയ്യാറാകണമെന്നാണ് മറ്റ് ജീവനക്കാരുടെ അഭിപ്രായം.