കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയ്ക്കു മുന്നിൽ മൂന്നു സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; ബസുകൾ കൂട്ടിയിടിച്ചത് അമിത വേഗത്തെ തുടർന്ന്; യാത്രക്കാർക്ക് നിസാര പരിക്ക്; വീഡിയോ കാണാം

മെഡിക്കൽ കോളേജിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
ചിത്രങ്ങളും വീഡിയോയും – മനോജ്കുമാർ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയ്ക്കു മുന്നിൽ മൂന്നു സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു. അമിത വേഗത്തിൽ പാഞ്ഞ സ്വകാര്യ ബസുകളാണ് ഒന്നിനു പിന്നിൽ ഒന്നായി കൂട്ടിയിടിച്ചത്. സ്വകാര്യ ബസുകളുടെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നു പരാതി ഉയർന്നിട്ടുണ്ട്. ആശുപത്രിയുടെ റോഡിലൂടെ പോലും സ്വകാര്യ ബസുകൾ അമിത വേഗത്തിൽ പായുന്നതിന് എതിരെ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisements

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ ബസ് സ്റ്റാൻഡിൽ നിന്നാണ് സ്വകാര്യ ബസുകൾ എറണാകുളം ഭാഗത്തേയ്ക്കു പോകുകയായിരുന്നു. ഈ സമയം മില്ലേനിയെ എന്ന സ്വകാര്യ ബസ് കുട്ടികളുടെ ആശുപത്രിയ്ക്കു സമീപത്തെ റോഡരികിൽ നിർത്തിയിരിക്കുകയായിരുന്നു. ഈ സമയം പിന്നാലെ എത്തിയ ആവേ മരിയ ബസ് മില്ലേനിയത്തിന്റെ പിന്നിൽ ഇടിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനു പിന്നാലെ അമിത വേഗത്തിൽ എത്തിയ ബോബി ബസ് ആവേ മരിയയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്നു ബസുകൾക്കു സാരമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. യാത്രക്കാർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്നു ഇ.എസ്.ഐ റോഡിൽ ഗതാഗതക്കുരുക്കും ഉണ്ടായി. മെഡിക്കൽ കോളേജ് റോഡിൽ പോലും സ്വകാര്യ ബസുകളുടെ അമിത വേഗത്തെ തുടർന്നു നാട്ടുകാർക്ക് പരാതിയും ഉയർന്നിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.