കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നിർണ്ണായക ഇടപെടൽ നടത്തിയ ടാക്സി ഡ്രൈവർ അലക്സിന് നാടിന്റെ ആദരം. അലക്സ് നടത്തിയ നിർണ്ണായക ഇടപെടലാണ് നീതുവിനെ കണ്ടെത്തുന്നതിനും, കുട്ടിയെ മാതാപിതാക്കളുടെ കയ്യിൽ തിരികെ എത്തിക്കുന്നതിനും നിർണ്ണായകമായത്. പൊലീസ് നൽകിയ നിർദേശങ്ങൾ അതേ പടി അംഗീകരിച്ച് സംശയം തോന്നിയ വിവരം കൃത്യമായി അലക്സ് ഗാന്ധിനഗർ പൊലീസിനെ അറിയിച്ചതാണ് കേസ് അതിവേഗം തെളിയിക്കുന്നതിന് സഹായകരമായത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് ഇടുക്കി സ്വദേശികളായ ദമ്പതികളുടെ നവജാത ശിശുവിനെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ നിന്നും തട്ടിക്കൊണ്ടു പോയത്. സംഭവം പുറത്തറിഞ്ഞ ഇടൻ തന്നെ കോട്ടയം ഡിവൈ.എസ്.പി ജെ.സന്തോഷ്കുമാർ, ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ഷിജി, ഗാന്ധിനഗർ എസ്.ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മെഡിക്കൽ കോളേജും പരിസരവും ബന്ദവസിലാക്കിയിരുന്നു. കർശന പരിശോധനയാണ് ഈ പ്രദേശങ്ങളിൽ പൊലീസ് സംഘം നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ ടാക്സി ഡ്രൈവർമാർക്കും, ഓട്ടോഡ്രൈവർമാർക്കും കുട്ടിയെ തിരിച്ചറിയുകയാണെങ്കിൽ വേണ്ട ഇടപെടൽ നടത്താൻ നിർണ്ണായകമായ നിർദേശവും നൽകിയിരുന്നു. ഇതാണ് കുട്ടിയെ കണ്ടെത്തുന്നതിൽ സഹായകമായത്. മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ ഫ്ളോറൽ പാർക്ക് ഹോട്ടലിൽ നിന്നും അലക്സിനു ആദ്യം കോൾ വന്നത് മുതൽ തന്നെ, അപകടത്തിന്റെ മണം അലക്സിനു ലഭിച്ചിരുന്നു.
തുടർന്ന്, ഹോട്ടലിൽ റിസപ്ഷനിസ്റ്റിനെ പോലും അലർട്ടാക്കിയത് അലക്സിന്റെ നിർണ്ണായക ഇടപെടലായിരുന്നു. റിസപ്ഷനിസ്റ്റിനോടു നീതു തന്നെയാണ് കുട്ടിയെ തട്ടിയെടുക്കുന്നത് എന്നുള്ള സംശയം ആദ്യം പ്രകടിപ്പിച്ചതും അല്ക്സ് തന്നെയായിരുന്നു. തുടർന്ന് ഹോട്ടലിൽ എത്തും മുൻപ് തന്നെ അലക്സ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അതിവേഗം ആക്ട് ചെയ്ത പൊലീസും മികച്ചു നിന്നു. എന്നാൽ, പൊലീസിനു ആവശ്യത്തിലധികം കയ്യടി സോഷ്യൽ മീഡിയയിൽ നിന്നു ലഭിക്കുമ്പോൾ ശ്രദ്ധയിൽപ്പെടാതെ പോകുകയാണ് അല്കിസന്റെ ഇടപെടൽ.
എന്നാൽ, സോഷ്യൽ മീഡിയയിൽ വൈറലായില്ലെങ്കിലും നാട്ടിൽ അല്ക്കസിനു അർഹമായ പ്രാധിനിധ്യം ലഭിക്കുന്നുണ്ട്. നാട്ടിലെ വിവിധ മേഖലകളിൽ നിന്നും അല്ക്സിന് ഇതിനോടകം തന്നെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അലക്സ് സെബാസ്റ്റ്യനെ ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ ഫെഡറേഷൻ ജില്ലാ കമ്മിറ്റി സെക്രട്ടറി ടി.പി അജികുമാർആദരിച്ച് പൊന്നാട അണിയിക്കുകയും മൊമന്റോ നൽകുകയും ചെയ്തു. മെഡിക്കൽ കോളേജ് ടാക്സി സ്റ്റാന്റിൽ നടന്ന ചടങ്ങിൽ ഏരിയ പ്രസിഡണ്ട് ടി.എം സുരേഷ് അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി ജയ്മോൻ രാജൻ ഏരിയ നേതാക്കളായ എം.എസ് ഷാജി .ഗോപകുമാർ .ജോയിക്കുട്ടി മാത്യു .ഷിബു , റ്റിഷോ .സിബി കോര എന്നിവർ പങ്കെടുത്തു.