കുട്ടി ക്രിക്കറ്റിൽ പുതിയ നിയമവുമായി ഐസിസി ; കുറഞ്ഞ ഓവര്‍ നിരക്കിനുള്ള ശിക്ഷ മത്സരത്തിനിടെ

ദുബായ് : ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിൽ കുറഞ്ഞ ഓവര്‍ നിരക്കിന് പുതിയ നിയമവുമായി ഐസിസി. പുതിയ നിയമമനുസരിച്ച് ശിക്ഷ മല്‍സരത്തിനിടെ തന്നെ ലഭിക്കും. കൂടാതെ പിഴയും നല്‍കണം. നിലവില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് മല്‍സരത്തിന് ശേഷം മാച്ച്‌ ഫീയുടെ 10-20 ശതമാനം പിഴയാണ് വിധിക്കാറുളളത്.

നിലവില്‍ പവര്‍പ്ലേയ്ക്ക് ശേഷം 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് ഫീല്‍ഡ് ചെയ്യുന്ന ടീം അഞ്ച് താരങ്ങളെ നിലനിര്‍ത്തും. എന്നാല്‍ മല്‍സരം അവസാനിക്കേണ്ട നിശ്ചിത സമയത്ത് മല്‍സരം കഴിഞ്ഞില്ലെങ്കില്‍ പിന്നീടുള്ള ഓവറുകളില്‍ അഞ്ചിന് പകരം നാല് പേരെയാണ് സര്‍ക്കിളിന് പുറത്ത് അനുവദിക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് ബാറ്റ്‌സ്മാന്‍മാര്‍ക്ക് എളുപ്പമാവുകയും കൂടുതല്‍ സ്‌കോര്‍ ചെയ്യാൻ അവസരം ഒരുക്കുകയും ചെയ്യും. ട്വന്റിയില്‍ 10 ഓവര്‍ കഴിഞ്ഞാല്‍ വെള്ളം കുടിക്കാനുള്ള ഇടവേളയും നല്‍കും. രണ്ട് മിനിറ്റും 30 സെക്കന്റുമാണ് സമയം. ഈ മാസം 16 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

Hot Topics

Related Articles